Home Bollywood Table സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘രാധേ’ ട്രെയിലര്‍ എത്തി

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘രാധേ’ ട്രെയിലര്‍ എത്തി

0

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആക്‌ഷൻ ത്രില്ലർ ‘രാധെ’ ട്രെയിലർ എത്തി. ഒരു പൊലീസ് ആക്ഷന്‍ പടമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ദബാംഗ് 3ക്ക് ശേഷം സല്‍മാന്‍ പ്രഭുദേവ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ‘രാധേ’. രൺദീപ് ഹൂഡയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിഷാ പഠാണി, ജാക്കി ഷ്റോഫ്, മേഘ ആകാശ്, തമിഴ് താരം ഭരത്, സുദാൻശു എന്നിവരാണ് മറ്റ് താരങ്ങൾ. മെയ് 13നാണ് ചിത്രം റിലീസാകുന്നത്. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’.

കൊവിഡ് ആദ്യ തരംഗം ഉയര്‍ത്തിയ ഭീതി കുറഞ്ഞതിനു പിന്നാലെ ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ റിലീസ് തീയതി മാറ്റുന്നില്ലെങ്കിലും റിലീസിംഗ് രീതിയില്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് അണിയറഅണിയറക്കാര്‍.

തിയറ്ററുകളിലൂടെ മാത്രം റിലീസ് ചെയ്യുന്നതിനു പകരം ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് ഇത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE