Home Bollywood Table ഓസ്കാർ 2021: ചരിത്രം കുറിച്ച് ക്ലോയ് ഷാവോ, മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി ഫ്രാൻസസ്...

ഓസ്കാർ 2021: ചരിത്രം കുറിച്ച് ക്ലോയ് ഷാവോ, മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി ഫ്രാൻസസ് മക്ഡോർമെൻഡ്.

0

ഓസ്കർ വേദിയിൽ ചരിത്രമെഴുതി ഇക്കുറി ഏഷ്യൻ വനിതകൾ നിറഞ്ഞ് നിന്നിരുന്നു. മികച്ച സംവിധാനത്തിനുള്ള ഒാസ്​കർ പുരസ്​കാരം നേടി ചരിത്രം കുറിച്ച് ക്ലോയി ചാവോ. ചൈനീസ് വംശജ ക്ലോയി ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി ​തെരഞ്ഞെടുത്ത ‘നൊമാഡ്‍ലാൻഡ്’ എന്ന ചിത്രത്തിലൂടെയാണ്​ ​േക്ലായി ചാവോ പുരസ്​കാര ജേതാവായത്​. മികച്ച നടിയടക്കം മൂന്ന്​ പുരസ്​കാരങ്ങൾ ‘നൊമാഡ്‍ലാൻഡ്’ നേടി.

ക്ലോയി ചാവോ

‘ദി ഫാദർ’ എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സിൽ ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടി. ഡിമെൻഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. നൊമാഡ് ലാൻഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാൻസസ് മക്ഡോർമെൻഡ് മികച്ച നടിയായി. മികച്ച സഹനടിക്കുള്ള പുരസ്കാരം സൗത്ത് കൊറിയൻ നടി യൂൻ യോ ജുങ് (മിനാരി) നേടി.

ആന്റണി ഹോപ്കിൻസ്

മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരത്തിന് അമേരിക്കൻ ഡ്രാമ ചിത്രം നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. മൺമറഞ്ഞുപോയ പ്രതിഭകൾക്ക് ഓസ്കർ അക്കാദമി ആദരമർപ്പിച്ചു. ഇന്ത്യയിൽ നിന്നും ഭാനു അത്തയ്യയ്ക്കും ഇർഫാൻ ഖാനും ആദരമർപ്പിച്ചു.

ഫ്രാൻസസ് മക്ഡോർമെൻഡ്

കൊവിഡ് -19 മഹാമാരി കാരണം, ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ് തന്നെ അല്പം വ്യത്യസ്തമാണ്. ഹോളിവുഡിലെ ഡോൾബി തിയേറ്റർ, ലോസ് ഏഞ്ചൽസിലെ ചരിത്രപ്രസിദ്ധമായ യൂണിയൻ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പുരസ്‍കാര ജേതാക്കളില്‍ മിക്കവരും പുരസ്കാര ദാതാക്കളായി എത്തുകയും ചെയ്യും. ഇക്കുറി ഓസ്കർ പുരസ്‌കാര ചടങ്ങ് ഒരു സിനിമപോലെയാവും എന്ന് ഇവൻറ് പ്രൊഡ്യൂസർ സ്റ്റീവൻ സോഡർബെർഗ് പറഞ്ഞിരുന്നു. ബ്രാഡ് പിറ്റ്, ഹാലി ബെറി, റീസ് വിതർസ്പൂൺ, ഹാരിസൺ ഫോർഡ്, റീത്ത മൊറേനോ, സെൻഡായ എന്നിവരെ ‘കഥാപാത്രങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ്‍ലാൻഡ്)

മികച്ച സഹനടി: യൂ ജുങ് യൂൻ (ചിത്രം: മിനാരി)

മികച്ച സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ)

മികച്ച ചിത്രം: നൊമാഡ്‌ലാന്‍ഡ്

മികച്ച നടി: ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ് (ചിത്രം: നൊമാഡ്‌ലാന്‍ഡ്)

മികച്ച നടന്‍ ആന്തണി ഹോപ്കിന്‍സ് (ചിത്രം: ദി ഫാദര്‍)

എമെറാൾ ഫെന്നെൽ

മികച്ച തിരക്കഥ: എമെറാൾ ഫെന്നെൽ (ചിത്രം: പ്രോമിസിങ് യങ് വുമൻ)

മികച്ച ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍

മികച്ച സ്‌കോര്‍: സോള്‍

മികച്ച സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ)

മികച്ച സ്‌ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍

മികച്ച അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ദി ഫാദര്‍

മികച്ച ഛായാഗ്രഹണം: മന്‍ക്

മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ്

മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ്: ടെനെറ്റ്.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.

മികച്ച കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍

മികച്ച സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്‌ഞ്ചേഴ്‌സ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE