Home News ജൂനിയർ ചീരുവിനെ ചേർത്തുപിടിച്ച് മേഘ്‌ന

ജൂനിയർ ചീരുവിനെ ചേർത്തുപിടിച്ച് മേഘ്‌ന

0

ജനനം കൊണ്ട് തന്നെ ആരാധകരെ സ്വന്തമാക്കിയതാണ് ജൂനിയര്‍ ചിരു. മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും മകനായ ജൂനിയര്‍ ചിരുവിന്റെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മേഘ്‌ന രാജായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായിരിക്കവെയായിരുന്നു ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ മേഘ്‌ന അതിജീവിക്കുകയായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു താരം പറഞ്ഞത്. മേഘ്‌ന ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്.

മകനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന. ”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. ആറാം മാസം ആഘോഷിക്കുന്ന കുഞ്ഞിനുള്ള ആശംസകളാണ് അധികവും.

ഒക്ടേബര്‍ 22നായിരുന്നു മേഘ്‌ന രാജിന് കുഞ്ഞ് ജനിച്ചത്. ആശുപത്രി മുറിയിലും ചിരുവിന്റെ സാന്നിധ്യം മേഘ്‌ന ഉറപ്പിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുപിടിക്കുകയും ചെയ്തിരുന്നു. അച്ഛനമ്മമാരുടെ വിവാഹനിശ്ചയം നടത്തിയ ഡേറ്റിലായിരുന്നു മകന്റെ വരവ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE