Home South Indian Reels വെറും ‘മാസ്റ്റർ’ അല്ല, ഹിന്ദിയിൽ ‘വിജയ് ദി മാസ്റ്റർ’

വെറും ‘മാസ്റ്റർ’ അല്ല, ഹിന്ദിയിൽ ‘വിജയ് ദി മാസ്റ്റർ’

0

ദളപതി വിജയ് അഭിനയിച്ച മാസ്റ്റർ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ്. തമിഴ് തെലുങ്ക് എന്നിവയ്ക്കുപുറമേ ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യാൻ മാസ്റ്ററുടെ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നു. ഹിന്ദി പതിപ്പിന് ‘വിജയ് ദി മാസ്റ്റർ ‘ എന്നാണ് പേര്. അടുത്തിടെയാണ് ചിത്രത്തിന് സെൻസർ ബോർഡ് യു / എ  സർട്ടിഫിക്കറ്റ് നൽകിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എക്സ്. ബി ഫിലിം തിയേറ്റേഴ്സ് നിർമ്മിച്ച ഈ ചിത്രം ഉടൻതന്നെ ബിഗ് സ്ക്രീനുകളിൽ റിലീസ് ചെയ്യും.

വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്ത് ഭാഗ്യരാജ്, നാസർ, ശ്രീനാഥ്, ശ്രീമാൻ, രമേശ് തിലക്, പ്രേം കുമാർ, അഴഗാം പെരുമാൾ, ഗൗരി ജി കിഷൻഎന്നിവരടങ്ങുന്ന ഒരു ആക്ഷൻ ത്രില്ലറാണ് മാസ്റ്റർ. ചിത്രത്തിന് സംഗീതം അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം സത്യൻ സൂര്യൻ, എഡിറ്റിംഗ് ഫിലോമിൻ രാജ്. വിജയ് തന്നെ ആലപിച്ച കുട്ടി സ്റ്റോറി എന്ന ഗാനം ഇതിനകം വൈറലായി. വിജയ് സേതുപതി ചിത്രത്തിൽ ഒരു എതിരാളിയായി വേഷമിടുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE