Home News അങ്കമാലി ഡയറിസിനുശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ഭീമന്റെ വഴി

അങ്കമാലി ഡയറിസിനുശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ഭീമന്റെ വഴി

0

‘തമാശക്ക്’ ശേഷം അഷ്‌റഫ്‌ ഹംസ സംവിധാനം നിർവഹിക്കുന്ന ‘ഭീമന്റെ വഴി’ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് കുറ്റിപ്പുറത്ത് ചിത്രീകരണം ആരംഭിച്ചു. അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദിനി, ജിനു ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തമാശയിലെ നായികയായിരുന്നു ചിന്നു ചാന്ദിനി. അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിൽ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച കുഞ്ചാക്കോബോബനും ജിനു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഭീമന്റെ വഴി’.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ്. 2021 ഏപ്രിൽ മാസം ചിത്രം പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE