Home Short Film Corner പ്ലീസ്; ഇത് കോവിഡ് എന്ന പേടി സ്വപ്നത്തിന്റെ കഥ

പ്ലീസ്; ഇത് കോവിഡ് എന്ന പേടി സ്വപ്നത്തിന്റെ കഥ

0

ലോകം മുഴുവൻ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്ന കോവിഡിന്റെ ദുരന്ത ഭീകരത വ്യക്തമാക്കുന്ന ചിത്രമാണ് പ്ലീസ്. 2019-ൽ തുടങ്ങിയ മഹാമാരി ഇപ്പോഴും അന്ത്യം കൊള്ളാതെ  തുടർന്നുകൊണ്ടിരിക്കുകയാണ്. എസ് എൻ ക്രിയേഷൻസ് ബാനറിൽ സുധാകരൻ നിർമ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരി കവിത വിശ്വനാഥാണ്. അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രത്തിലെ ടീസർ പ്രശസ്ത സിനിമാതാരം ആസിഫ് അലി  ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

 Dr.സുഷാന്ത് സുധാകർ , ഹരീന്ദ്രൻ മുൻഷി, ഗോകുൽ, Dr. ജേക്കബ് മാത്യു ള്ളശ്ശേൽUSA, ഹരീഷ് കൊറ്റം പള്ളി, ശശികുമാർ , നെയ്യാറ്റിൻകര സനൽ, സജി, രവിത.ആർ.കെ, കവിതാ വിശ്വനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അസോസിയേറ്റ് ഡയറക്ടറായി ഹരീഷ് കൊറ്റം പള്ളിയും അസിസ്റ്റൻ്റ് ഡയറക്ടേഴ്സായി രവിത.ആർ.കെ, സൂരജ് ഒലവണ്ണയും പ്രവർത്തിച്ചു. അലോക് അമർ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൽ പശ്ചാത്തല സംഗീതവും ഗ്രാഫിക്സും ഒരുക്കിയിരിക്കുന്നത് ഗജേന്ദ്രൻ വാവയാണ്. സൗണ്ട് എൻജിനീയർ സായ് കൃഷ്ണ TKA സ്റ്റുഡിയോ പൂജപ്പുര.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE