Home News ‘നോ ടു തൃശൂര്‍പൂരം’, വേണ്ടത് അൽപം മനുഷ്യത്വം: പ്രതികരണവുമായി പാർവതി

‘നോ ടു തൃശൂര്‍പൂരം’, വേണ്ടത് അൽപം മനുഷ്യത്വം: പ്രതികരണവുമായി പാർവതി

0

കൊവിഡിന്‍റെ രണ്ടാം വരവ് ഇന്ത്യയിൽ പിടിമുറുക്കുകയാണ്. കേരളത്തിലും കൊവിഡ് പോസിറ്റീവ് നിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തൃശൂർ പൂരം നടക്കാനിരിക്കുകാണ്. നിരവധിപേര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തൃശൂര്‍പൂരം നടത്തരുതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.

തൃശൂർ പൂരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തക ഷാഹീന നഫീസ പങ്കുവെച്ചൊരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്. ‘ഈ അവസരത്തിൽ ഉപയോഗിക്കേണ്ടത് ഈ ഭാഷയല്ല, പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്കേറെ ബുദ്ധിമുട്ടുണ്ട് താനും, ഞാൻ ഉദ്ദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ, അല്പമെങ്കിലും മനുഷ്യത്വം കാണിക്കേണ്ടതുണ്ട്’ എന്ന് പാര്‍വതി കുറിച്ചിരിക്കുകയാണ്. തൃശൂർപൂരം വേണ്ട, കൊറോണയുടെ രണ്ടാം തരംഗം എന്നീ ഹാഷ് ടാഗുകളും പാര്‍വതി ഉപയോഗിച്ചിട്ടുണ്ട്.

‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’ –എന്നായിരുന്നു ഷാഹീനയുടെ കുറിപ്പ്. കഴിഞ്ഞ ദിവസം സംവിധായകന്‍ ഡോ. ബിജുവും നടൻ ഹരീഷ് പേരടിയും കുംഭമേളയ്ക്കും തൃശൂർ പൂരത്തിനുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE