Home News ദി വീൽ : ഏഴോളം പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രം.

ദി വീൽ : ഏഴോളം പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രം.

കോവിഡ് മഹാമാരിയുടെ കാലത്ത് അജ്ഞതയും അശ്രദ്ധയും കൊണ്ട് നിസ്സഹായ ജീവിതങ്ങളെ കുരുതി കൊടുക്കരുത് എന്ന സാമൂഹ്യ മുന്നറിയിപ്പ് യുക്തി ഭദ്രമായി, അതി ഭാവുകത്വമില്ലാതെ ചിത്രീകരിച്ച് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഹ്രസ്വ ചിത്രമാണ് “The Wheel “കഥാപാത്ര തെരെഞ്ഞെടിപ്പിലും ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഇരയുടെ പേര് കണ്ടെത്തുന്നതിൽ പോലും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നാട്ടിൻ പുറത്തെ വിശാലമായ മുറ്റവും, മുറ്റത്തെ തുളസിത്തറയും ഓരം ചാരി നിൽക്കുന്ന നാട്ടുമാവും പഴങ്കഥയായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗ്രാമീണ സൗന്ദര്യത്തെയും നിഷ്കളങ്ക ജീവിതങ്ങളെയും ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്ത് സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നു “ദി വീൽ” എന്ന ഹ്രസ്വ ചിത്രത്തൽ.
പ്രണവ് പ്രകാശ,ഗീതിക സുരേഷ്,അഭിരാം പ്രേംകൃഷ്ണ എന്നിവർ അവർക്ക് ലഭിച്ച വേഷങ്ങൾ അതിഭാവുകത്വം ഇല്ലാതെ തനതായ ശൈലിയിൽ അഭിനയിച്ച ഫലിപ്പിച്ചു.


സുരേഷ്ബാബുശ്രീസ്ഥയുടെ തിരക്കഥ,പശ്ചാത്തല സംഗീതം -സലാം വീരോളി,എഡിറ്റിങ്
വിപിൻ,ഛായാഗ്രഹണം നിധീഷ് സാരംഗി,കഥ, നിർമ്മാണം, സംവിധാനം
പ്രേമൻ മുചുകുന്ന്. ഒരു ചെറിയ ത്രെഡിനെ മനോഹരമായ ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകന് നവ്യാനുഭവം സമ്മാനിക്കാൻ സംവിധായകൻ പ്രേമൻ മുചുകുന്നിനു സാധിച്ചിട്ടുണ്ട്. പ്രേക്ഷക മനസ്സിന്റെ ലോല തന്ത്രികളെ തൊട്ടുണർത്തിയ മനോഹരമായ ഒരു കാവ്യം പോലെ പ്രേക്ഷക ഹൃദയത്തിൽ ഒടുങ്ങാത്ത വിങ്ങലായി “ദി വീൽ” ആസ്വാദകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നു. സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിംഅവാർഡ്,സത്യജിത്റേ അവാർഡ്, അറേബ്യൻ അറീന ഫിലിം അവാർഡ് (സൗദി അറേബ്യ ) മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് തുടങ്ങി ഏഴോളം പുരസ്കാരങ്ങൾ ഇതിനോടകം ഈ ഹ്രസ്വ ചിത്രം നേടി കഴിഞ്ഞു.

“The Wheel “കണ്ടതിനുശേഷം ഊർമ്മിള ഉണ്ണി തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി
സാമൂഹ്യ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയത്തെ അതിന്റെ കലാത്മകത ചോർന്നുപോകാതെ ദൃശ്യഭംഗിയോടെ അവതരിപ്പിക്കാൻ പ്രേമൻ മുചുകുന്നിനും ടീമിനും “ദിവീൽ”ലൂടെ കഴിഞ്ഞിരിക്കുന്നു. ഇരുത്തംവന്ന സംവിധായകന്റെ കൈയടക്കം പ്രകടമാണ് ഓരോ ഫ്രെയിമിലും.
സർഗ്ഗം സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിലാണ് “ദിവീൽ” ചിത്രീകരിച്ചത്.
പ്രതിഭാ സ്പർശം കൊണ്ട് മികച്ച കാഴ്ചാനുഭവം ഒരുക്കിയ പ്രേമൻ മുചുകുന്നിനും ടീമിനും അഭിനന്ദനങ്ങൾ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE