Home News കന്നി തെലുങ്ക് ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് നസ്രിയ നസീം

കന്നി തെലുങ്ക് ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് നസ്രിയ നസീം

0

ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നസ്രിയ ഫഹദ്. അന്റെ സുന്ദരനിക്കി എന്നാണ് ചിത്രത്തിന്‍റെ പേര്. ദീപാവലിക്ക് മുൻപാണ് തെലുങ്കിൽ അഭിനയിക്കുന്നുവെന്ന വിവരം നസ്രിയ പുറത്തുവിട്ടത്. “ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷൽ ആണ്,” നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി ‘നാനി 28’ എന്നായിരുന്നു പേരിട്ടിരുന്നത്.വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.


നടൻ ഫഹദുമായുള്ള വിവാഹശേഷം കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ സിനിമകളിലാണ് നസ്രിയ അഭിനയിച്ചിട്ടുള്ളത്. ഫഹദ് അഭിനയിച്ച വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ എന്നീ ചിത്രങ്ങളുടെ സഹ നിർമ്മാതാവുമായിരുന്നു നസ്രിയ. നേരം, രാജാറാണി, നെയ്യാണ്ടി, വായ് മൂടി പേസവും, തിരുമണം എനും നിക്കാഹ് എന്നീ തമിഴ് സിനിമകളിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE