Home News വനിതാ ബസ് ഡ്രൈവറുടെ ക്രൂരമായ പീഡനത്തിന്റെ കഥ : “ജേർണി”

വനിതാ ബസ് ഡ്രൈവറുടെ ക്രൂരമായ പീഡനത്തിന്റെ കഥ : “ജേർണി”

ഒരു നനുത്ത മഴയുള്ള പ്രഭാതത്തിൽ മുപ്പതോളം യാത്രക്കാരുമായി രണ്ടാന കയത്തിലേക്ക് യാത്രതിരിച്ച ആ ബസ്സ് നിയന്ത്രിച്ചിരുന്നത് വനിത ബസ് ഡ്രൈവർ കദുഷയാണ്.
രണ്ടാനക്കയം എന്ന ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി വാഹനത്തിൽ കയറിയ ചിലർ വാഹനം കൊള്ളയടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. ഇതു കണ്ടിട്ടും യാത്രക്കാർ പ്രതികരിക്കാതെ മര പാവകളെ പോലെ കാഴ്ചക്കാർ മാത്രമായി മാറി.

പ്രതികരണശേഷിയില്ലാത്തവർക്ക് കാലം കരുതിവച്ചിരുന്ന തീരാനഷ്ടമാണ് ഈ ഹ്രസ്വചിത്രം ചൂണ്ടികാണിക്കുന്നത്. അക്രമികൾ വാഹനത്തിൽ നിന്ന് പിടിച്ച ഇറക്കി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച വനിതാ ബസ് ഡ്രൈവറുടെ പ്രതികാരത്തിന്റെ കൂടി കഥയാണ് ജേർണി ഡോ. ആർ. എസ്. പ്രദീപ് കഥ തിരക്കഥ സംഭാഷണം നിർവഹിച്ച ജേർണി സംവിധാനം ചെയ്തത്


കെ.ആർ.പി വള്ളികുന്നം സിറ്റാഡൽ മ്യൂസിക്ക് കമ്പനിയുടെ ബാനറിൽ ലേഖ രാജേഷ് ആണ് നിർമ്മാണം. കേരളത്തിലെ സ്വകാര്യ കലാലയങ്ങളിലെ ആദ്യ വനിതാ ഡ്രൈവർ ദീപ ജോസഫ് നായികയായെത്തുന്ന ചിത്രത്തിൽ സി. വി. പ്രേംകുമാർ, ആറ്റുകാൽ തമ്പി, ഗോപൻ പൂഴനാട് മോഹൻ വൈക്കൽ, പ്രതാപ് മോനിപ്പള്ളി, ഡോ.മനു സി കണ്ണൂർ ,

ചന്ദ്രകുമാർ, താരാ നായർ, എൻ.ആർ ശിവൻ, ഗ്രസി, മായാ സുകു, ഗിരീഷ് ചാക്ക, ഷാഫി, ബിനു, എന്നിവർ അഭിനയിക്കുന്നു. എഡിറ്റിംഗ്- വിഷ്ണു കല്യാണി , ഛായാഗ്രഹണം – ഹേമചന്ദ്രൻ നായർ, സൗണ്ട് റിക്കോർഡിസ്റ്റ് പ്രഭാത ഹരിപ്പാട്, സൗണ്ട് മിക്സിങ് – ആനന്ദ് ബാബു .റിലീസ് ചെയ്ത് രണ്ടുമാസത്തിനകം മൂന്നര ലക്ഷത്തിലധികം YouTube പ്രേക്ഷകരുമായി ജേർണി യാത്ര തുടരുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE