Home Bollywood Table ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ; മലയാള സിനിമ...

ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ; മലയാള സിനിമ പ്രവർത്തകരെ ചോദ്യം ചെയ്ത് ഗജരാജ് റാവു

0

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘മഹേഷിന്റെ പ്രതികാരം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി ജോജി ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.ചിത്രത്തിൻ്റെ മികച്ച അവതരണമാണെന്നും അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നുമാണ് നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തിലാണ് ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് മലയാളത്തിൽ നിന്നല്ല, ഇപ്പോൾ അങ്ങ് ബോളിവുഡിൽനിന്നുവരെ കയ്യടികൾ വരുന്നുണ്ട്.പ്രമുഖ ബോളിവുഡ് നടൻ ഗജരാജ് റാവുവാണ് ജോജി എന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചിത്രം കണ്ട ശേഷമുള്ള ​ഗജ്രാജിന്റെ പ്രതികരണം. പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമാ സംവിധായകർക്കും എന്ന അഭിസംബോധനയോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ബോളിവുഡ് സിനിമകളെ വിമർശനവിധേയമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

“മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കടന്ന കൈയ്യാണ്.

ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും,” അദ്ദേഹം കുറിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE