Home Reviews ‘ചതുർ മുഖം’ഹോളിവുഡ് ലെവൽ ഹൊറർ ത്രില്ലർചിത്രം. ചിത്രം സൂപ്പർ വിജയത്തിലേക്ക്..! റിവ്യൂ

‘ചതുർ മുഖം’ഹോളിവുഡ് ലെവൽ ഹൊറർ ത്രില്ലർചിത്രം. ചിത്രം സൂപ്പർ വിജയത്തിലേക്ക്..! റിവ്യൂ

പഴയ ഒരു ടെലിവിഷൻ പരസ്യം ഓർമ്മ വരുന്നു. യന്ത്രവൽകൃത ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പത്തെ ഏമാനും, വെറുമൊരു ചുള്ളിക്കമ്പിൽ “ഒന്ന്… രണ്ട്… മൂന്ന്” എന്നു പറഞ്ഞ് പശ പുരട്ടിയിട്ട് വെള്ളത്തിൽ മുക്കിപ്പിടിച്ച്, പെട്ടെന്ന് തന്നെ “കടച്ചാച്ച്… കടച്ചാച്ച്” എന്ന് സന്തോഷത്തോടെ നിലവിളിച്ച്, കുറേ മീനുകളും കൊണ്ട് പോകുന്ന ഒരു പാവത്താന്റെയും പരസ്യം. യന്ത്രവൽകൃത ചൂണ്ടയുണ്ടായിട്ടും മീൻ കിട്ടാതെ പോയ ഒന്നാണ് ‘എന്തിരൻ 2’ എന്ന് തോന്നിയിട്ടുണ്ട്. അതേ സമയം, ചുള്ളിക്കമ്പിൽ പശ തൊട്ട് തേച്ചിട്ടും ധാരാളം മീനുകളെയും കൊത്തിക്കൊണ്ട് അഭിമാനത്തോടെ നെഞ്ചു നിവർന്ന് നിൽക്കുകയാണ് ‘ചതുർമുഖം’.

നവാഗതരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ചതുർ മുഖം’ മലയാളി സിനിമാ പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരനുഭവമായി. ‘ചതുർ മുഖം’ ടെക്‌നോ ഹൊറർ ത്രില്ലർ എന്ന പരീക്ഷണ സ്വഭാവമുള്ള ഒരു വിഷയവുമായി എത്തിയ ചിത്രം മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ ചിത്രം ഗംഭീരമായ തീയറ്റർ അനുഭവമാണ് സമ്മാനിക്കുന്നത് എന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ അലെൻസിയറും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർ, തേജസ്വിനി എന്ന കേന്ദ്ര കഥാപാത്രമായി നടത്തിയ ഗംഭീര പ്രകടനവും ചിത്രത്തിന്റെ മികവിന് കാരണമായിട്ടുണ്ട്. ഗംഭീരമായ സാങ്കേതിക മികവാണ് ഈ ചിത്രത്തിന്റെ പ്രധാന ശ്കതി. അതുപോലെ വളരെ ത്രില്ലിങ്ങായി രചിച്ച തിരക്കഥയും ക്ലിഷേകൾ ഒഴിവാക്കി കൊണ്ടും, പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടും ഒരുക്കിയ ഹൊറർ സീനുകളും ചതുർ മുഖത്തിന്റെ പ്ലസ് പോയിന്റുകളാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഈ ഹൊറർ ചിത്രം രചിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തല സംഗീതവും, അഭിനന്ദം രാമാനുജൻ എന്ന സിനിമാട്ടോഗ്രാഫർ  ഒരുക്കിയ ദ്രശ്യങ്ങളും ഈ ചിത്രത്തിന് പകർന്നു നൽകിയ സാങ്കേതിക മികവ് വളരെ വലുതാണ്.

ചിത്രത്തിലെ വി എഫ് എക്സ്, സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ് വിഭാഗവും ചതുർ മുഖത്തെ ഗംഭീരമായ തീയേറ്റർ അനുഭവമാകുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തിന്റെ പരിണാമം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ചതുർ മുഖം’. മൊബൈൽ ഫോണ്‍ എന്ന ചതുരത്തിന്‍റെ, അതിനുള്ളിലെ അനന്തമായ സാധ്യതകളുടെ, ഊർജ്ജ നിക്ഷേപത്തിന്റെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റ്‌വർക്കുകൾ സൃഷ്ടിക്കുന്ന നിഗൂഢതകളുടെ, വലിയൊരു സാധ്യതയായി ഈ സിനിമയെ കാണാം.

‘ചതുർ മുഖ’ത്തിലെ തേജസ്വിനിയുടെ (മഞ്ജു വാര്യര്‍) ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും സമകാലീനമായ ഒന്നാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന, അവിടെ തന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. അതിൽ നിന്നും സെൽഫിയുടെ അനന്തമായ സാധ്യതകളിലേക്ക് കഥ വികസിക്കുകയാണ്. തേജസ്വിനിയായി മഞ്ജു വാര്യർ തകർത്തഭിനയിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.സണ്ണി വെയ്നും അസാമാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്നു. സണ്ണി വെയിന്റെ കരിയറില്‍ ആന്റണി പുതിയൊരു വഴി തുറക്കും എന്നതില്‍ സംശയമില്ല. അലന്‍സിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു.

രഞ്ജിത്ത് കമലാശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രചന അഭയകുമാര്‍ കെയും അനില്‍ കുര്യനുമാണ്. പ്രമേയത്തിന്‍റെ വ്യത്യസ്തതയും അത് കൈകാര്യം ചെയ്ത രീതിയും ചിത്രത്തിന് കൂടുതല്‍ കരുത്തു പകരുന്നു. ഹൊറര്‍ സിനിമകളെ സംബന്ധിച്ച് അതിലെ ഉദ്വേഗം നിറഞ്ഞ സന്ദര്‍ഭങ്ങളെ, അതിന്‍റെ സൂക്ഷ്മതകള്‍ ചോരാതെ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ അനായാസം മറികടക്കാന്‍ ക്യാമറമാന്‍ അഭിനന്ദന്‍ രാമാനുജത്തിന് കഴിഞ്ഞിട്ടുണ്ട്. തേജസ്വിനിയായി മഞ്ജു വാര്യരും, സണ്ണിയുടെ ആന്റണി എന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

സഹപാഠികളായ തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷൻസിന്റെ ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയർഡ് അഗ്രിക്കൾച്ചർ കോളേജ് അധ്യാപകനായ ക്ലെമന്റ് (അലസിയർ) കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഞാൻ വീണ്ടും പറയുന്നു. തിയേറ്ററിൽ നിന്ന് തന്നെ കാണണം കേട്ടോ.. അല്ലേൽ വൻ നഷ്ടം ആകും !!പതിവു പ്രേതപടങ്ങളിൽ കാണുന്ന പോലെ സാരിയുടുത്ത പ്രേതമോ പ്രേതബാധയുള്ള വീടോ മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെയാണ് കഥ പറയുന്നത്.

ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകരായ രഞ്ജീത്ത് കമല ശങ്കറിനും സലിൽ വിയ്ക്കും സാധിച്ചിട്ടുണ്ട്. മൊത്തത്തിൽ, ‘ചതുർമുഖം’ എന്നത് മലയാളസിനിമാ വ്യവസായത്തിൽ ഒരു പുതിയ തുടക്കമാണ്. തികച്ചും വ്യത്യസ്തമായൊരു സിനിമാ സമീപനം. ഇനിയും വരട്ടെ ഇതുപോലെയുള്ള പരീക്ഷണ സിനിമകൾ. അഭിനന്ദനങ്ങൾ, ടീം ‘ചതുർമുഖം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE