Home News ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം ‘രണ്ടകം’ മലയാളത്തിൽ ‘ഒറ്റ്’

ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം ‘രണ്ടകം’ മലയാളത്തിൽ ‘ഒറ്റ്’

0

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ ഒരു കാലത്തെ റൊമാന്റിക് ഹീറോയും രണ്ടാം വരവിൽ പ്രതിനായക വേഷങ്ങളിലൂടെയും ശക്തമായ വേഷങ്ങളിലൂടെയും ​ഗംഭീര തിരിച്ചുവരവ് നടത്തിയ അരവിന്ദ് സാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘രണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുക.

തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സജീവാണ്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം – സ്‌റ്റെഫി സേവ്യര്‍. മേക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ – രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ – മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE