Home News മമ്മൂക്കയുടെ ക്യാമറ കണ്ണുകളിൽ മോഡലായി മഞ്ജു വാരിയർ

മമ്മൂക്കയുടെ ക്യാമറ കണ്ണുകളിൽ മോഡലായി മഞ്ജു വാരിയർ

0

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പക‍ർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യർ. സോഷ്യൽമീഡിയയിലൂടെ മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ഈ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ മഞ്ജുവിന്‍റെ കിടിലൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

‘മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിവ, ഇതൊരു നിധിയാണ്, ഏറെ നന്ദി മമ്മൂക്ക’ എന്ന് കുറിച്ചാണ് മഞ്ജു പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ഇതൊരു മഹാഭാഗ്യമെന്ന് കുറിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. പതിവു ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ കളർടോണിലുള്ള ചിത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാനാകുന്നത്.

മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണ് മമ്മൂട്ടി എന്ന് മുമ്പും തെളിയിച്ചിട്ടുള്ളതാണ്. നിരവധി താരങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുമുണ്ട്. അടുത്തിടെ വീട്ടുമുറ്റത്തിരുന്ന് പക്ഷികളുടെ ചിത്രം പകർത്തുന്ന മമ്മൂക്കയുടെ വിശേഷങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. മാത്രമല്ല ഇക്കവിഞ്ഞ 69-ാം ജന്മദിനത്തിൽ കാനൺ ഇഒഎസ് ആ‍ർ 5 എന്ന പുതിയ ക്യാമറ സ്വന്തമാക്കിയ വിശേഷവും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

വർഷങ്ങളായി സിനിമാലോകത്തുള്ളവരാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. എങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച ദി പ്രീസ്റ്റ് എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE