Home News സിജു വിൽ‌സൻ നായകനാകുന്ന ‘ഇന്നു മുതൽ’ മാർച്ച് 28ന് റിലീസ്

സിജു വിൽ‌സൻ നായകനാകുന്ന ‘ഇന്നു മുതൽ’ മാർച്ച് 28ന് റിലീസ്

0

സിജു വിൽ‌സൻ, സൂരജ് പോപ്സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് മിഥില ഒരുക്കുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്‍റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മതവും ഭക്തിയും ഭക്തിരാഹത്യവും മറ്റുമൊക്കെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നാണ് സൂചന. സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ചിത്രം. ഫാന്‍റസി -ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മാർച്ച് 28 വൈകീട്ട് 5 മണിക്കാണ് വേൾഡ് പ്രീമിയറായി സംപ്രേഷണം ചെയ്യുന്നത്. സീ കേരളത്തിലൂടെ ആദ്യമായാണ് ഒരു സിനിമ തീയറ്റർ റിലീസിന് മുൻപ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്കു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഇന്നു മുതൽ”. സിനിമയുടെ ഛായാഗ്രഹണം എല്‍ദോ ഐസക് ആണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. ആൻ സരികയാണ് വസ്ത്രാലങ്കാരം. മേക്കപ്പ് സിനൂപ് രാജ്, സുനിൽ ജോസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഷംജിത് രവിയാണ് പ്രൊഡക്‌ഷൻ ഡിസൈനർ. സ്റ്റിൽ ഫോട്ടോഗ്രാഫി ശ്രീജിത്ത് ചെട്ടിപ്പടിയും, പബ്ലിസിറ്റി ഡിസൈൻസ് ചെയ്തിരിക്കുന്നത് സനൂപ് ഇ സി യുമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE