Home News 12 ശിഷ്യന്മാർ : വിവിധ ഭാഷകളിൽ ഒരുങ്ങുന്ന മാസ് ചിത്രം

12 ശിഷ്യന്മാർ : വിവിധ ഭാഷകളിൽ ഒരുങ്ങുന്ന മാസ് ചിത്രം

ഇരുപത്തിയേഴ് രാജ്യങ്ങളിൽ ആയി മലയാളം, ഇംഗ്ലീഷ്, മറ്റ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ വിവിധ ഭാഷകളിലായി ചിത്രീകരിക്കുന്ന ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന 12 ശിഷ്യന്മാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിനു വേണ്ടി അല്‍ത്താഫ് ഹമീദ് നിര്‍മ്മിക്കുന്ന ഈ ചിത്രം, അരവിന്ദന്‍ ,അഗരം, വന്ദേമാതരം.തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജന്‍ തുളസിംഗമാണ് സംവിധാനം ചെയ്യുന്നത്..


നീണ്ട രണ്ടര വര്‍ഷമായി ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയായിരുന്നു.
ക്രിസ്തുവിന്റെ കാലഘട്ടം അവതരിപ്പിക്കാന്‍ കൂറ്റന്‍ സെറ്റുകള്‍ തയ്യാറാക്കുകയാണെന്ന് നിര്‍മ്മാതാവ് അല്‍ത്താഫ് പറഞ്ഞു.

ക്രിസ്തുവിന്റെ ദര്‍ശനങ്ങളോട് കൂടുതല്‍ ആഭിമുഖ്യം ഉള്ളതുകൊണ്ടാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് തയ്യാറായതെന്ന് അല്‍ത്താഫ് പറയുന്നു.
12 ശിഷ്യന്മാരുടെ യേശുവിനോടുള്ള സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഈ ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തർ വിശ്വസിക്കുന്നു. നെറ്റ് ഫ്ലിക്സിലെ ജനപ്രിയ സീരിസായ വൈകിംഗിലെ നടീനടന്മാരെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന 12 ശിഷ്യന്മാർ നാഗരാജൻ തുളസിംഗമാണ് സംവിധാനം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സാഹിദ് അഹമ്മദ് ജാവൻ, ക്യാമറ – സുകുമാർ എം, സംഗീതം -ഡി ഇമ്മാൻ, പ്രൊഡക്ഷൻ ഡിസൈനർ -ടി മുത്തുരാജ്, പി.ആർ.ഒ- അയ്മനം സാജൻ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE