Home News ആവേശവും ആകാംക്ഷയും നിറച്ച് ‘കുറുപ്പ്’ ടീസർ

ആവേശവും ആകാംക്ഷയും നിറച്ച് ‘കുറുപ്പ്’ ടീസർ

0

ഏറെ നാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ആവേശം നിറച്ച് എത്തിയ ടീസറിൽ അമ്പരപ്പിക്കുന്ന മാറ്റത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും ഇന്ദജിത്തും ചിത്രത്തിലുണ്ട്. വലിയ പ്രതീക്ഷയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

2012ൽ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ദുല്‍ഖര്‍ സൽമാൻ സിനിമയിൽ അരങ്ങേറിയത്. 8 വര്‍ഷങ്ങൾക്കിപ്പുറം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിന്‍റെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറയുന്ന കുറുപ്പിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് ടീസർ പുറത്ത് വിട്ടിട്ടുള്ളത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുകയാണ്. മികച്ചൊരു തിയേറ്റർ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത കൂടിയാണിത്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗലാപുരം, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതാണ്. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്ത്. സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE