Home News സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഷീറോ’; സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ

സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഷീറോ’; സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ

0

മലയാളം അടക്കം വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന പുതിയ ചിത്രം ഷീറോ കൊച്ചിയില്‍ ആരംഭിച്ചു. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണി ലിയോണിയുടേത്. ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ സണ്ണി ലിയോണി മുഴുനീള റോളില്‍ എത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE