Home News ലൊക്കേഷനിൽ ഉണ്ടായ അവിശ്വസനീയമായ വിചിത്ര സംഭവങ്ങള്‍; മനസ്സ് തുറന്ന് മഞ്ജു വാര്യർ

ലൊക്കേഷനിൽ ഉണ്ടായ അവിശ്വസനീയമായ വിചിത്ര സംഭവങ്ങള്‍; മനസ്സ് തുറന്ന് മഞ്ജു വാര്യർ

0

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായ ‘ചതുർമുഖ’ത്തിന്‍റെ പ്രസ് മീറ്റിൽ വെച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നതാണ്. രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖം’ എന്ന സിനിമയുടെ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ഓർത്ത് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ.

” ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അന്ന് എന്‍റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് “? ‘ചതുര്‍മുഖം’ സിനിമയുടെ പ്രസ് മീറ്റിനിടെ മനസ്സ് തുറന്ന് മഞ്ജു വാര്യർ. ‘സിനിമയുടെ ലൊക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നവെന്നും പക്ഷേ ആദ്യം അത്ര കാര്യമാക്കിയില്ലെ’ന്നും മഞ്ജു പറഞ്ഞിരിക്കുകയാണ്. ‘പക്ഷേ പിന്നീടാണ് പല സംസാരങ്ങളുണ്ടായത്. ഹൊറർ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനിൽ എല്ലാവരിലും ഭയം വർദ്ധിച്ചു തുടങ്ങി. ഒരിക്കൽ എന്‍റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണെന്ന്’ മഞ്ജു തുറന്നു പറയുകയുണ്ടായി.

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട് മൊബൈൽ ഫോൺ ആണെന്ന് എറണാകുളം ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രസ് മീറ്റിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. മഞ്ജു വാര്യര്‍, സണ്ണി വെയിൻ, അലൻസിയർ എന്നിവരാണ് മറ്റു മുഖങ്ങൾ. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവർക്കൊപ്പം ശക്തമായ വൻ താരനിര ചതുർ മുഖത്തിലുണ്ട്. ഫോൺ പ്രധാന കഥാപാത്രമാകുന്ന ഈ ടെക്നോ ഹൊറർ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവ്വഹിക്കുന്നു. ചിത്രസംയോജകൻ മനോജാണ്.

പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് സിനിമയുടെ സൗണ്ട് ഡിസൈൻ. മഞ്ജു വാര്യർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെതിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് എഴുതുന്നു. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന് നൽകാൻ സാധിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്‍റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്. മേക്കപ്പ് രാജേഷ് നെന്മാറ,കല നിമേഷ് എം താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യാമന്തക് പ്രദീപ്, ഡിസൈൻസ് ദിലീപ് ദാസ്. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്. എന്നിവരാണ്. സെഞ്ച്വറി ഫിലിംസ് ” ചതുർമുഖം” ഏപ്രിൽ എട്ടിന് തിയ്യേറ്ററിലെത്തിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE