Home News തകർപ്പൻ സീനുകളും മാസ് ഡയലോഗുകളുമായി ‘വണ്‍’ തീയറ്ററുകളിലേക്ക്:

തകർപ്പൻ സീനുകളും മാസ് ഡയലോഗുകളുമായി ‘വണ്‍’ തീയറ്ററുകളിലേക്ക്:

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന “വൺ” മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത് രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമാണ് വൺ.മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയായി ആണ് അഭിനയിച്ചത്.ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്.നിമിഷ സജയൻ,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോർജ്,മധു,സലീം കുമാർ തുടങ്ങിയവർ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തിൽ മമ്മൂട്ടി എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു.ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തുന്നത്.ബോബി-സഞ്ജയ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി.ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വൈദി സോമസുന്ദരമാണ്.ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു.ആൻ മെഗാ മീഡിയ ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നു.

one movie mammootty images


ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ഒക്ടോബറിൽ ആരംഭിച്ചു.തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.2019 നവംബർ 20-ന് പാളയം യൂണിവേഴ്‌സിറ്റി ഓഫീസ് പരിസരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു. മമ്മൂട്ടി ഷൂട്ടിംഗിനായി എത്തിയ വിവരം പരന്നതോടെ നടനെ കാണാൻ ആളുകൾ പാളയത്ത് തടിച്ചു കൂടിയതും വാർത്ത ആയിരുന്നു. ബോബി സഞ്ജയ് ആണ് ഈ രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.മമ്മൂട്ടിയ്ക്ക് വേണ്ടി,ബോബി സഞ്ജയ് ആദ്യമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്., രഞ്​ജിത്​, ജോജു ജോർജ്, മുരളി ഗോപി,സലിംകുമാർ, ബാലചന്ദ്ര മേനോൻ, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, സുരേഷ് കൃഷ്​ണ, സുദേവ് നായർ, സുധീർ കരമന, ഗായത്രി അരുൺ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ചിറകൊടിഞ്ഞ കിനാവുകൾ എന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് വൺ. കടക്കൽ ചന്ദ്രൻ എന്ന കേരളത്തിൻ്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്. തെലുങ്കിൽ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വൺ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരുക്കിയത്
വൺ ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി പങ്കു വെച്ചിരുന്നു.


മമ്മൂട്ടി പിണറായി വിജയനെ വെള്ളിത്തിരയിൽ അവതരിപ്പിക്കും എന്ന് ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു. പിണറായി വിജയന്റെ രൂപത്തിലെ നടൻ മമ്മൂട്ടിയുടെ സ്കെച്ച് 2020 ഏപ്രിൽ മാസത്തിൽ വൈറലായിരുന്നു. സേതു ശിവാനന്ദൻ എന്ന കലാകാരൻ ഭാവനയിൽ സൃഷ്‌ടിച്ച സ്കെച്ചായിരുന്നത്. “മുഖ്യമന്ത്രി ശ്രീ പിണറായി വിജയനായി നമ്മുടെ സ്വന്തം മമ്മുക്ക വന്നാൽ (എന്റെ കാഴ്ചപ്പാടിൽ ) എങ്ങനെയായിരിക്കും ലുക്ക് എന്ന് ചെയ്തു നോക്കിയതാണ് … സിനിമക്ക് വേണ്ടി ചെയ്ത കോൺസെപ്റ് ചിത്രമല്ല ഇത്.” എന്ന് കലാകാരൻ വിശദീകരണവും നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE