Home News ദേര ഡയറീസ് വിജയകരമായ രണ്ടാം വാരത്തിലേക്ക്:

ദേര ഡയറീസ് വിജയകരമായ രണ്ടാം വാരത്തിലേക്ക്:

നീ സ്ട്രീം ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം ദേര ഡയറീസ് വിജയകരമായ രണ്ടാം വാരത്തിലേക്ക്. മികച്ച പ്രേക്ഷക അഭിപ്രായം നേടിയാണ് ദേര ഡയറീസ് മുന്നേറുന്നത്.
പൂര്‍ണമായും യു എ ഇയില്‍ ചിത്രീകരിച്ച ദേര ഡയറീസ് എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ എവര്‍ ഫ്രന്റ്‌സിനു വേണ്ടി മധു കറുവത്താണ് നിര്‍മിച്ചത്. മുഷ്ത്താഖ് റഹ്മാന്‍ കരിയാടനാണ് ദേര ഡയറീസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
സാധാരണക്കാരനായ ഒരു പ്രവാസി തന്റെ ചുറ്റിലുമുള്ള നിരവധി പേരുടെ ജീവിതത്തില്‍ താനും അവരുമറിയാതെ ചെലുത്തുന്ന സ്വാധീനത്തിന്റെ വലയം എത്ര വിശാലമാണെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ദേര ഡയറീസ്.

ഗള്‍ഫ് പ്രവാസത്തില്‍ പലയിടങ്ങളിലായി കണ്ടുമുട്ടാറുള്ളതും ആരും ശ്രദ്ധിക്കാത്തതുമായ ചില മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നു കയറാതെ അവര്‍ തീര്‍ത്തുവെക്കുന്ന നന്മയിലേക്ക് മാത്രം തുറന്നുവെച്ച ക്യാമറയുമായാണ് ദേര ഡയറീസ് കടന്നുപോകുന്നത്. മലയാള സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടറായ അബു വളയംകുളം പ്രധാനവേഷത്തിലെത്തിയ ആദ്യ ചലച്ചിത്രമാണ് ദേര ഡയറീസ്.
മുപ്പതു മുതല്‍ അറുപതു വയസ്സുവരെയുള്ള മുപ്പതു വര്‍ഷത്തെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അബു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.


മലയാളത്തനിമയാര്‍ന്ന വരികളും മികച്ച സംഗീതവും അതിനനുസരിച്ച മനോഹരമായ ദൃശ്യങ്ങളുമുള്ള ദേര ഡയറീസിലെ മൂന്നുപാട്ടുകളും ഇതിനകം സംഗീത പ്രേമികളുടെ ഇഷ്ടഗാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ജോപോളിന്റെ വരികള്‍ക്ക് സിബു സുകുമാരനാണ് സംഗീതം നല്കിയത്. വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി മല്‍ഹാര്‍ എന്നിവരാണ് ഗായകര്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE