Home News “വെള്ളാരംകുന്നിലെ വെള്ളിമീനുകൾ” ഏപ്രിൽ രണ്ടിന് റിലീസ്

“വെള്ളാരംകുന്നിലെ വെള്ളിമീനുകൾ” ഏപ്രിൽ രണ്ടിന് റിലീസ്

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തുന്നു പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിന്റെ സങ്കീർണ്ണതകൾ ഒരു വശത്ത്! സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത്! നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന

ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ രണ്ട് കുടുംബങ്ങളും നൽകുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ്, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമ്മാല്യം, ആലിക്കോയ, ക്രിസ്കുമാർ, ജീവൻ ചാക്ക, മധു സി നായർ, ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു ബാനർ – എ ജി എസ് മൂവിമേക്കേഴ്സ്‌,

രചന, സംവിധാനം-കുമാർ നന്ദ, നിർമ്മാണം- വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാം മോഹൻ , രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരo, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെയ്ന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല- ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി, വസ്ത്രാലങ്കാരം – നാഗരാജ്,

വിഷ്വൽ എഫക്ട്സ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം – രാജീവ് ശിവ, കളറിംഗ് -എം. മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്,

രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE