Home News വിക്കും അമിതഭാരവും; കൗമാരകാലത്തെ ചിത്രം പങ്കുവച്ച് സമീറ റെഡ്ഡി.

വിക്കും അമിതഭാരവും; കൗമാരകാലത്തെ ചിത്രം പങ്കുവച്ച് സമീറ റെഡ്ഡി.

0

ബോളിവുഡില്‍ ഒരു പിടി വേഷങ്ങള്‍ ചെയ്തതിന് ശേഷം വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം ‘ഒരു നാള്‍ വരും’ എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്.

കൗമാരകാലത്തെ ഒരു ചിത്രം പങ്കുവച്ച് കൈയ്യടി നേടുകയാണ് സമീറ. തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയിരുന്നതിനാല്‍ കൗമാര ജീവിതം ദുഷ്‌ക്കരമായിരുന്നുവെന്ന് ചിത്രത്തോടൊപ്പം സമീറ കുറിക്കുന്നു. വ്യത്യസ്തതകളെ അംഗീകരിക്കാനും സ്വീകരിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്നും അവരെ അനുകമ്പയുള്ളവരാക്കി വളര്‍ത്തണമെന്നും സമീറ കുറിച്ചു.

”ഭാരക്കൂടുതലും വിക്കും ഒരു കൗമരക്കാരി എന്ന നിലയില്‍ എന്റെ ജീവിതം ദുഷ്‌കരമാക്കിയിരുന്നു. ഇന്ന് ഞാന്‍ എന്റെ കുട്ടികളെ കൂടുതല്‍ ക്ഷമയുള്ളവരാകാന്‍ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കുക, വ്യത്യസ്തതകളെ അംഗീകരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളെ അതിജീവിക്കാന്‍ വിഷമകരമാണ്. എന്നാല്‍ ഈ കൊച്ചുപെണ്‍കുട്ടിയോട് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നീ എല്ലാംതികഞ്ഞവളാണെന്നാണ്. എന്റെ ഭൂതകാലത്ത് എനിക്ക് ഒരിക്കലും പറയാന്‍ സാധിക്കാതിരുന്നതും അതായിരുന്നു. അന്ന് ഞാന്‍ അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിന്റെ ലോകം ഉണ്ടാക്കിയെടുത്തിരുന്നില്ല. നമ്മള്‍ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ നടത്തുന്നത്. അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക”- സമീറ കുറിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE