Home News നാളെക്കായി:ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം

നാളെക്കായി:ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ” നാളേയ്ക്കായ് ” തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവിഡിനു ശേഷമുള്ള ഒരു നല്ല നാളേയ്ക്കായ് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുമുള്ള ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം .

സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ – സൂരജ് ശ്രുതി സിനിമാസ് , നിർമ്മാണം, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അണക്കപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – കെ ശ്രീനിവാസ് , ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സിക്യൂട്ടീവ് – സുനിൽ പനച്ചമൂട്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ. ഡയറക്ടർ – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്ജലി, വിതരണം – ആഷാഡം സിനിമാസ് , ഓഡിയോ റിലീസ് – മനോരമ മ്യൂസിക്സ് , ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേൽക്കാതെ മികച്ച ഫ്രെയിമുകളും സംഘർഷഭരിതമായ രംഗങ്ങളും കൊണ്ട് മികച്ച ഒരു കുടുംബചിത്രം ഒരുക്കാൻ സംവിധായകൻ സുരേഷ് തിരുവല്ലക്ക്
കഴിഞ്ഞിട്ടുണ്ട് കുടുംബസമേതം തിയേറ്ററിൽ പോയി കാണാവുന്ന ഒരു ക്ലീൻ ചിത്രമാണ് നാളെക്കായി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE