Home News അടിപൊളി കുട്ടി ഡാൻസർ വൃദ്ധി വിശാല്‍, ‘കടുവ’യിൽ പൃഥ്വിയുടെ മകളാകാൻ ഒരുങ്ങുന്നു

അടിപൊളി കുട്ടി ഡാൻസർ വൃദ്ധി വിശാല്‍, ‘കടുവ’യിൽ പൃഥ്വിയുടെ മകളാകാൻ ഒരുങ്ങുന്നു

0

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുകെജിക്കാരിയാണ് ബാലതാരം വൃദ്ധി വിശാൽ. സീരിയൽ താരം അഖിലിന്‍റെ വിവാഹ ചടങ്ങിനിടെയുള്ള വൃദ്ധിയുടെ നൃത്തമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് നടൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘കടുവ’ എന്ന സിനിമയിൽ പൃഥ്വിയുടെ മകളായി വൃദ്ധി അഭിനയിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സീരിയല്‍ താരം അഖിലിന്‌റെ വിവാഹ ചടങ്ങിനിടെയുളള വൃദ്ധിയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. അല്ലു അര്‍ജുന്‌റെ രാമുലോ രാമുലാ പാട്ടും, വിജയുടെ വാത്തി കമ്മിംഗ് സോംഗിനൊപ്പവുമായിരുന്നു കുട്ടിതാരം ചുവടുവെച്ചത്. ഡാന്‍സര്‍മാരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. എളമക്കര ശ്രീശങ്കര സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ്. ടെലിവിഷനില്‍ നോക്കി വൃദ്ധി സ്വയം പഠിച്ചെടുത്തതാണ് ഈ സ്റ്റെപ്പുകളെന്നും നിരവധി പേര്‍ അഭിനന്ദനമറിയിച്ചു വിളിച്ചുവെന്നും അച്ഛന്‍ വിശാല്‍ പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍ ആനന്ദിന്‌റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് കടുവ. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്‌റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ. ജിനു വി എബ്രഹാമിന്‌റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ നടന്റെ ഗെറ്റപ്പ് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE