Home News ടൊവീനോ ചിത്രം ‘കള’; റിലീസ് മാർച്ച് 25ന്

ടൊവീനോ ചിത്രം ‘കള’; റിലീസ് മാർച്ച് 25ന്

0

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന “കള” റിലീസിനൊരുങ്ങുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

വയലൻസ് രംഗങ്ങള്‍ ഉൾപ്പെടുന്നതുകൊണ്ട് ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയതെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ സിനിമയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ടോവിനോ തോമസിന് പരിക്കേറ്റിരുന്നു. ആഴ്ചകൾ നീണ്ട വിശ്രമത്തിന് ശേഷം ആണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

“കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയും മറ്റൊരു തലത്തിൽ എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” കല എന്ന സിനിമയെക്കുറിച്ച് ടോവിനോ പറയുന്നതിങ്ങനെ. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്‌ഷന്‍സാണ് നിർമാണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE