Home News ജോജുവും പൃഥ്വിയും ഷീലും ഒന്നിക്കുന്ന ‘സ്റ്റാ‍ർ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ജോജുവും പൃഥ്വിയും ഷീലും ഒന്നിക്കുന്ന ‘സ്റ്റാ‍ർ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

0

അബാം മൂവിസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ചു ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന ‘സ്റ്റാർ’ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. ‘പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഏപ്രിൽ 9നാണ് സിനിമയുടെ റിലീസ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് രാവിലെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയത്.

ജോജുവും ഷീലുവുമാണ് നായകനും നായികയും. ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർ‍ത്തകര്‍ പറഞ്ഞു. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്.

നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ് അനീഷ് അർജ്ജുൻ, ഡിസൈൻസ് 7കോം, ഡിജിറ്റൽ പി ആർ ഓ അരുൺ പൂക്കാടൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE