Home News തിയറ്ററുകളിൽ വൻ വിജയം നേടി മമ്മൂട്ടി ചിത്രം; ‘പ്രീസ്റ്റ്’ വിജയാഘോഷ ടീസര്‍

തിയറ്ററുകളിൽ വൻ വിജയം നേടി മമ്മൂട്ടി ചിത്രം; ‘പ്രീസ്റ്റ്’ വിജയാഘോഷ ടീസര്‍

0

ഒരിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ അണിയറപ്രവർത്തകർ വിജയാഘോഷത്തിന്റെ ടീസറുമായി എത്തിയിരിക്കുകയാണ്. തിയറ്ററുകളിൽ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിൻ്റോ കുര്യനാണ് ടീസർ തയ്യാറിക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സിനിമ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തുന്നത്. േബബി മോണിക്കയാണ് കയ്യടി നേടുന്ന മറ്റൊരു താരം. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍-പ്രവീണ്‍ ചക്രപാണി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE