Home Bollywood Table ബോളിവുഡിലെ അയ്യപ്പനുംകോശിയും ആകാൻ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും

ബോളിവുഡിലെ അയ്യപ്പനുംകോശിയും ആകാൻ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും

0

മലയാളത്തിലെ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ബോളിവുഡ് താരങ്ങളായ ജോൺ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു എന്ന വാർത്തകളും വന്നിരുന്നു. എന്തായാലും അവരിരുവരും റീമേക്കിൽ ഒന്നിക്കുമെന്നാണ് പുതിയതായി പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. 13 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്. ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇപ്പോൾ അയ്യപ്പനും കോശിയും റീമേക്കിലൂടെ അത് വീണ്ടും സാധ്യമാകാൻ പോകുകയാണ്.

കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാണ് ജെ.എ. എന്റർടെയ്ൻമെന്റിന്റെ ശ്രമമെന്നും ജോൺ അബ്രഹാം ഒരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ഹിന്ദി റീമേക്കിലൂടെ ഒരു മികച്ച സിനിമ തന്നെ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പത്താന്‍, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് ജോൺ. ദസ്‍വി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അഭിഷേക്. ജൂലൈ മാസത്തോടെ ഇരുവരും അയ്യപ്പനും കോശിയും റീമേക്കിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നാണ് അറിയുന്നത്.

ഇവർ രണ്ട് പേരിൽ ആരാകും അയ്യപ്പൻ നായരെന്നും കോശിയെന്നും കൂടി വൈകാതെ അറിയാം. ആകാംക്ഷയും ഉദ്വേഗവും നിറയ്ക്കുന്ന ഏറ്റുമുട്ടലിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE