Home News നരെയ്‌നും ഷറഫുദ്ദീനും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

നരെയ്‌നും ഷറഫുദ്ദീനും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

0

നരെയ്ൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ സിനിമ .ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്നോട് ഒപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ – ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക് ഹാരിസ് ആണ് സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, ആണ് കൃതിവാസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രതപ് പോത്തൻ, ജോൺ വിജയ്, സീനിൽ സൈനുദ്ധീൻ, വിനോദിനി, അഞ്ജലി റാവു എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ചെന്നൈ കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറപ്രവർ‍ത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു മറ്റു കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ പങ്കു വയ്ക്കുന്നതാണ് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE