Home News അല്ലെടാ നിന്റെ അമ്മേടെ നെഞ്ചത്ത്. ദൃശ്യത്തിലെ വരുണിന്റെ പ്രതികരണം.

അല്ലെടാ നിന്റെ അമ്മേടെ നെഞ്ചത്ത്. ദൃശ്യത്തിലെ വരുണിന്റെ പ്രതികരണം.

0

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷൻ അവതരിപ്പിച്ചത് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയതോടെ നിരവധി പേരാണ് വരുണ്‍ പ്രഭാകരായിരുന്ന റോഷനോട് ചോദ്യങ്ങളുമായി എത്തിയിരുന്നത്..ആദ്യ ഭാഗത്തില്‍ വരുണ്‍ മരിച്ചതിനാല്‍ രണ്ടാം ഭാഗത്തില്‍ റോഷന്‍ ഇല്ലായിരുന്നു. എന്നാല്‍ കഥ ഇപ്പോഴും വരുണിനെ ചുറ്റിപ്പറ്റി തന്നെയാണ് നടക്കുന്നത്.


ആദ്യ ഭാഗത്ത് കൊല്ലപ്പെടുന്നതിനാലും ഇനി ആദ്യ ഭാഗത്തിലെ വരുണിന്റെ ലുക്കിലേക്ക് തിരികെയെത്താന്‍ കഴിയാത്തതിനാലും താന്‍ രണ്ടാം ഭാഗത്ത് ഉണ്ടാവില്ലെന്ന് റോഷന്‍ നേരത്തെ പറഞ്ഞിരുന്നു.സിനിമ വലിയ വിജയം നേടിയതിലുളള സന്തോഷം റോഷനും അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.തന്റെ പുതിയ ചിത്രത്തിന്റെ ചിത്രങ്ങളും റോഷന്‍ സോഷ്യല്‍ മീഡിയയില് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ ഒരു പ്രേക്ഷകൻ നൽകിയ കമന്റിനു അസഭ്യമായ മറുപടിയാണ് റോഷന്‍ നല്‍കിയിരിക്കുന്നത്.

‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്നായിരുന്നു ഒരു വ്യക്തി കമന്റായി ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി അസഭ്യ മറുപടിയായിരുന്നു റോഷന്‍ നല്‍കിയത്.
‘അല്ലെടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നായിരുന്നു റോഷന്റെ കമന്റ്.
താരത്തിന്റെ പ്രതികരണത്തിന് പക്ഷെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.പിന്നീട് റോഷന്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ റോഷന്റെ കമന്റിന്റെ സക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷന്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം ഭൈരവയിലും റോഷന്‍ അഭിനയിച്ചു. അഭിനയത്തോടൊപ്പം മോഡലിങ്ങിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ദൃശ്യം 2 തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. തെലുങ്ക് പതിപ്പ് ജീത്തു തന്നെയാണ് സംവിധാനം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE