Home Bollywood Table ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്‌: കങ്കണ

ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്‌: കങ്കണ

0

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന ആത്മപ്രശംസയുമായി നടി കങ്കണ റണൗട്ട്. 10 വർഷം മുന്നേ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ പത്താം വാർഷിക വേളയിലാണ് നടിയുടെ പ്രതികരണം. …

കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍ സഹായിച്ച ചിത്രമാണ് തനു വെഡ്സ് മനു. ‘മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി.  അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ കുറച്ചുകൂടി ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറിയെന്ന് കങ്കണ ടിറ്ററിൽ കുറിച്ചു.

ആത്മപ്രശംസയുമായി കങ്കണഎത്തുന്നത് ഇതാദ്യമല്ല. ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിനോട് തന്നെ താരതമ്യം ചെയ്തു “ലോകത്ത് തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്ന്” താരം പറഞ്ഞത് ഏറെ വിമർശനങ്ങൾ വരുത്തിവെച്ചിരുന്നു.




NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE