Home Bollywood Table ഷാരൂഖ് ഖാനും സൽമാൻഖാനും വീണ്ടും ഒരുമിക്കുന്നു

ഷാരൂഖ് ഖാനും സൽമാൻഖാനും വീണ്ടും ഒരുമിക്കുന്നു

0

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന പത്താനിൽ എക്സ്റ്റൻഡഡ് കാമിയോ റോളിലാണ് സൽമാൻ എത്തുന്നത്.തന്‍റെ ജനപ്രിയ കഥാപാത്രത്തെയാണ് ‘പത്താനി’ല്‍ സല്‍മാന്‍ ആവര്‍ത്തിക്കുന്നത് . ‘ടൈഗര്‍’ സിരീസിലെ തന്‍റെ നായക കഥാപാത്രമായ അവിനാഷ് സിംഗ് റാത്തോര്‍ എന്ന കഥാപാത്രമായാണ് സല്‍മാന്‍ എത്തുന്നത്. 10-12 ദിവസങ്ങളിലെ ചിത്രീകരണമാണ് ചിത്രത്തില്‍ സല്‍മാന് ഉള്ളത്. അതിഥിതാരമാണെങ്കിലും മിക്കവാറും എല്ലാ എല്ലാ സീനുകളിലും ഷാരൂഖിനൊപ്പമുള്ള കോമ്പിനേഷന്‍ ഉണ്ടെന്നാണ് അറിയുന്നത്. ‘പത്താന്‍’ കഴിഞ്ഞാല്‍ സല്‍മാന്‍ ജോയിന്‍ ചെയ്യുന്നത് ‘ടൈഗര്‍ 3’യില്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

ഇതിനുമുമ്പ് ഇരുവരും കരൺ അർജുൻ, കുച്ച് കുച്ച് ഹോത്താ ഹെ, ഹം തുമാരെ ഹം സനം തുടങ്ങി ഏഴോളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോൺ എബ്രഹാം വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക.യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുകുന്നതും വൈ ആർ എഫ് മ്യൂസിക് തന്നെയാണ്. ‘സീറോ’ എന്ന ചിത്രത്തിനൊടുവിൽ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണ് പത്താൻ. ബോളിവുഡിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE