Home Bollywood Table ‘ചെഹരേ’ ; റിലീസ് തിയതി പ്രഖ്യാപിച്ച് അമിതാഭ് ബച്ചൻ

‘ചെഹരേ’ ; റിലീസ് തിയതി പ്രഖ്യാപിച്ച് അമിതാഭ് ബച്ചൻ

0

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായ് ഒന്നിക്കുന്ന ഡാർക് മിസ്‌റ്ററി ത്രില്ലർ ചലച്ചിത്രമാണ് ‘ചെഹരേ’. റൂമി ജെഫ്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റൽ ഡിസൂസ, റിയ ചക്രവർത്തി, സിദ്ധാന്ത് കപൂർ, അന്നു കപൂർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ് ൻ്റെ ബാനറിൽ ആനന്ദ് പണ്ഡിറ്റ് നിർമിച്ച ഈ ചിത്രത്തിന്റെ റിലീസിംഗ് പോസ്റ്റർ അമിതാബച്ചൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2021ഏപ്രിൽ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.2019 ഏപ്രിൽ 11 നായിരുന്നു ചിത്രം പ്രഖ്യാപിച്ചിരുന്നത് ശേഷം 2019 മെയ് 10ന് ചിത്രീകരണം ആരംഭിക്കുകയും 2020 ജൂലൈ 17 ലോകമെമ്പാടും റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസിംഗ് നീണ്ടുപോയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹിമേഷ് റെഷമിയ’ സംഗീതം നിർവഹിക്കുന്ന ‘ഇമ്രാൻ ഹാഷ്മി’ ചിത്രം കൂടിയാണ് ‘ചെഹരേ’. മുൻപ് ഇവരുടെ കൂട്ടുകെട്ടിൽ വന്ന ആഷിഖ് ബനായ ആപ്നെ, അക്സർ, ദിൽ ദിയ ഹെ, ഗുഡ് ബോയ് ബാഡ് ബോയ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ബോളിവുഡിൽ തരംഗം തീർത്തവയായിരുന്നു.

ഗാലി ഗാലി ചോർ ഹായ് , ലൈഫ് പാർട്ണർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം റൂഹി ജാഫറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. 2008 അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗോഡ് ഡ്രസ്സ് ഗ്രേറ്റ് ഹോ എന്ന ചിത്രത്തിൽ അമിതാബച്ചൻ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം അഭിനയിച്ച ഷൂജിത് സിർകാറിന്റെ ഗുലാബോ സീതാബോയിലാണ് അമിതാഭ് ബച്ചനെ അവസാനമായി കണ്ടത് . ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച അവലോകനങ്ങൾക്ക് വഴിതുറന്നു. അയൻ മുഖർജിയുടെ ബ്രഹ്മസ്ത്രയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്ട . സ്‌പോർട്‌സ് നാടകമായ ജുണ്ടിലും അദ്ദേഹം പ്രത്യക്ഷപ്പെടും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE