Home Bollywood Table അന്ധാദുനിന് ശേഷം ശ്രീറാം രാഘവൻ ഒരുക്കുന്ന മെറി ക്രിസ്മസ് ; കേന്ദ്ര കഥാപാത്രങ്ങളായി സേതുപതിയും കത്രീന...

അന്ധാദുനിന് ശേഷം ശ്രീറാം രാഘവൻ ഒരുക്കുന്ന മെറി ക്രിസ്മസ് ; കേന്ദ്ര കഥാപാത്രങ്ങളായി സേതുപതിയും കത്രീന കൈഫും

0

അന്ധാദൂൻ എന്ന ചിത്രത്തിന് ശേഷം ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ശ്രീറാം രാഘവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീന കൈഫും. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂനൈ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ഏപ്രിലിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം 90 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലറായാണ് ഒരുക്കുന്നത്. ഒടിടി ഒറിജിനലായാണ് ശ്രീറാമിന്റെ പുതിയ ചിത്രമെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

വരുൺ ധവാനെ നായകനാക്കി ശ്രീറാം പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം ഇക്കീസ് കോവിഡിനെ തുടർന്ന് മുടങ്ങിയിരുന്നു. ഈ ചിത്രത്തിന് മുമ്പ് ‘മെറി ക്രിസ്മസ്’ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘മനഗരംത്തിന്റെ ഹിന്ദി റീമേക്കിലൂടെ വിജയ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റീമേക്കിൽ മുനിഷ്കാന്ത് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കത്രീന കൈഫ് ഇപ്പോൾ.

ഇന്ത്യന്‍ സിനിമയില്‍ മികച്ച ത്രില്ലറുകളൊരുക്കുന്ന ശ്രീറാം രാഘവന്‍ തന്റെ 15 വര്‍ഷത്തെ കരിയറില്‍ അഞ്ച് ചിത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഏക് ഹസിനാ ദി, ജോണി ഗദ്ദര്‍, ഏജന്റ് വിനോദ്, ബദ്‌ലാപൂര്‍, അന്ധാദുന്‍ എന്നിവയാണവ. മികച്ച ഹിന്ദി ചിത്രത്തിനും അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡ് അന്ധാദുനിന് ലഭിച്ചിരുന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും അന്ധാദുന്‍ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഭ്രമം എന്ന പേരില്‍ രവി.കെ.ചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE