Home News ‘ലിഗർ’ ഫസ്റ്റ് ലുക്ക്: വിജയ് ദേവേരക്കൊണ്ടയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം

‘ലിഗർ’ ഫസ്റ്റ് ലുക്ക്: വിജയ് ദേവേരക്കൊണ്ടയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം

0

വിജയ് ദേവേരക്കൊണ്ട മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുരി ജഗന്നാഥിന്റെ പാൻ-ഇന്ത്യാ ചിത്രമായ ‘ലിഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ സൗത്ത് സൂപ്പർസ്റ്റാറിനൊപ്പം അനന്യ പാണ്ഡെ നായികയായി അഭിനയിക്കുന്നു. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ബോക്‌സറുടെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു. ‘ലിഗർ: സാല ക്രോസ്ബ്രീഡ്’ എന്ന കുറിപ്പോടുകൂടി ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ആണ് പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിർമിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE