Home News ലോക്ക്ഡൗണിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാളചലച്ചിത്രം; വെള്ളം

ലോക്ക്ഡൗണിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാളചലച്ചിത്രം; വെള്ളം

0

ലോക്ക്ഡൗണിന് ശേഷം ജനുവരി 13, ഇന്ന് കേരളത്തിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്യും. ജനുവരി 22 നാണ് ‘വെള്ളം: The Essential Drink’ റിലീസ് ചെയ്യുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കണമെന്നും ഫാമിലി എന്റർടൈൻമെന്റ് ആയ ഈ ചിത്രം കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണെന്നും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്നും ജയസൂര്യ തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ക്യാപ്റ്റൻ സിനിമയുടെ സംവിധാകൻ പ്രജേഷ് സെൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. കണ്ണൂർ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മദ്യപാനിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്..

പ്രിയമുള്ളവരേ, സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ…

Posted by Jayasurya on Tuesday, January 12, 2021

ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ:

പ്രിയമുള്ളവരേ,

സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ നമ്മൾ എല്ലാവരും കൊതിച്ചിരിക്കുകയായിരുന്നു അല്ലേ.കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററുകൾ തുറന്നിരിക്കുകയാണ്. ആദ്യ ചിത്രമായി ഞാൻ അഭിനയിച്ച ‘വെള്ളം’ പ്രദർശനത്തിനെത്തുന്നത് എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളിൽ, നമ്മളിൽ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നൽകിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി.

പൂർണമായും live sound- ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം.ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ്. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുകയാണ്. കൊവിഡ് വാക്സിൻ കൂടി എത്തുന്നതോടെ മഹാമാരിയെ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്.

തിയറ്ററുകൾ പ്രവർത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയായിരിക്കും. അത് അനുസരിക്കുന്നത് പ്രധാനമാണ്. തിക്കും തിരക്കും ഒഴിവാക്കി, സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറിയ ശേഷം മാത്രം എത്തുക. അലക്ഷ്യമായി തുപ്പുകയോ സാധനങ്ങൾ വലിച്ചെറിയാതിരിക്കുകയോ ചെയ്യുക.കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.കൂടെ നിന്ന എല്ലാവരോടും നന്ദി.

സ്നേഹത്തോടെ ജയസൂര്യ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE