Home News ‘മോഹൻകുമാർ ഫാൻസ്’ ട്രെയിലർ പുറത്തിറങ്ങി

‘മോഹൻകുമാർ ഫാൻസ്’ ട്രെയിലർ പുറത്തിറങ്ങി

0

ലോക്കഡൗണിന് ശേഷം കുഞ്ചാക്കോബോബന്റെ ഈ വർഷത്തെ ആദ്യ ചിത്രമായിരിക്കും ‘മോഹൻകുമാർ ഫാൻസ്’. വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്നു. പുതിയ നടന്മാർക്കിടയിൽ കാലം മറന്നു പോയ ഒരു നടന്റെ ജീവിതം പറയുന്നതാണ് സിനിമ എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്.

സിദ്ദിഖ്, ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെ പി എ സി ലളിത, സൈജുകുറുപ്പ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പുതുമുഖ താരം അനാർക്കലി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE