Home Nostalgia മുഖാമുഖം പ്രേക്ഷക മനസ്സിൽ വളരുന്ന സിനിമ

മുഖാമുഖം പ്രേക്ഷക മനസ്സിൽ വളരുന്ന സിനിമ

0

സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ കാണുന്ന ശീലമുള്ള പ്രേക്ഷകനല്ല ഞാൻ. പക്ഷേ, മൂന്നര പതിറ്റാണ്ടു മുമ്പ് മുഖാമുഖം റിലീസ് ചെയ്ത ദിവസം ആദ്യ പ്രദർശനം തന്നെ കണ്ടു. സിനിമയുടെ പ്രമേയത്തെക്കുറിച്ച്  പത്രങ്ങളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും ലഭിച്ച സൂചനകൾ സൃഷ്ടിച്ച താല്പര്യം മൂലം ഒരു ദിവസം പോലും കാത്തിരിക്കാനുള്ള ക്ഷമയുണ്ടായില്ല. പിന്നീട് എത്രയോ തവണ ആ സിനിമ കണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ കണ്ടിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും മുഖാമുഖം മിഴിവോടെ ഇന്നും മനസ്സിൽ നില്ക്കുന്നു.

കമ്യൂണിസ്റ്റ് പാർട്ടി ഒളിവിൽ പ്രവർത്തിക്കുന്ന കാലത്ത് പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്ന ശ്രീധരൻ എന്ന നേതാവ് ദീർഘകാലത്തെ അജ്ഞാതവാസത്തിനു ശേഷം, തീർത്തും മാറിയ പരിതസ്ഥിതിയിൽ തിരികെ എത്തുന്നതാണ് സിനിമയുടെ പ്രമേയം എന്ന് ഒറ്റ വാക്യത്തിൽ പറയാം. കമ്യൂണിസ്റ്റു പാർട്ടി ഒന്നായിരുന്ന കാലത്താണ് ശ്രീധരൻ അപ്രത്യക്ഷനാകുന്നത്. പാർട്ടി പിളരുകയും കമ്യൂണിസ്റ്റു രാഷ്ട്രീയ പ്രവർത്തനം ദുരിതങ്ങൾ മാത്രം നിറഞ്ഞതായിരുന്ന കാലം ഓർമ്മയായി മാറുകയും ചെയ്ത ഒരു ലോകത്തേക്കാണ് ശ്രീധരൻ മടങ്ങിയെത്തുന്നത്. 

മടങ്ങിയെത്തിയ ശ്രീധരനെ പ്രതീക്ഷകളോടെയാണ് ജനങ്ങൾ കാണുന്നത്. ഫ്ലാഷ് ബാക്കിൽ വരുന്ന, അവരുടെ ഓർമ്മയിലുള്ള ശ്രീധരൻ   ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നിസ്വാർത്ഥനായ നേതാവാണ്. കമ്യൂണിസ്റ്റു പാർട്ടിയുടെ ചൈതന്യവത്തായ ഒരു കാലത്തിൻ്റെ പ്രതീകമാണ്. പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിട്ട് ജനങ്ങളെ സംഘടിപ്പിക്കുകയും സമരങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്ത ശ്രീധരൻ മടങ്ങിയെത്തുമ്പോൾ ജനങ്ങൾ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു. അപ്രത്യക്ഷനായിരുന്ന കാലത്ത് ശ്രീധരൻ എവിടെ, എന്തു  ചെയ്യുകയായിരുന്നു എന്ന് ആർക്കുമറിയില്ല.

 ജനങ്ങളുടെ ഓർമ്മയിൽ നിറഞ്ഞു നിന്ന ശ്രീധരനിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു 
മടങ്ങിയെത്തിയ ശ്രീധരൻ. നിസ്സംഗതയാണ് സ്ഥായീഭാവം. മദ്യപിക്കുന്നതിലും ഉറങ്ങുന്നതിലുമല്ലാതെ മറ്റൊന്നിലും അയാൾക്ക്‌ താല്പര്യമില്ല. ജനങ്ങളുടെ ഓർമ്മകൾകൊണ്ട് നിറം പിടിപ്പിച്ച സങ്കല്പങ്ങളും അവർ കൺമുന്നിൽ നേരിടുന്ന യാഥാർത്ഥ്യവും തമ്മിലുള്ള വൈരുധ്യമാണ് ഈ സിനിമയുടെ കാതൽ. നിഷ്ക്രിയരും നിരാശരുമായ ജനങ്ങൾ അവരെ നയിക്കാൻ ഒരു നേതൃബിംബത്തെ പ്രതീക്ഷിക്കുന്നു. ആ നേതൃബിംബമാണ് മടങ്ങിയെത്തിയ ശ്രീധരൻ. അയാൾ പക്ഷേ, അവരെ തീർത്തും നിരാശരാക്കുന്നു. 

കമ്യൂണിസ്റ്റു പാർട്ടിയിലെ ഭിന്നിപ്പിനും തുടർന്നുള്ള രാഷട്രീയമാറ്റങ്ങൾക്കും ശേഷമാണ് ശ്രീധരൻ തിരികെ എത്തുന്നത്. ശ്രീധരനെ സ്വന്തം ചേരിയിലാക്കാൻ ഓരോ വിഭാഗവും ശ്രമിക്കുന്നു. അത്തരം  കാര്യങ്ങളിൽ അല്പംപോലും ശ്രദ്ധയോ താല്പര്യമോ ശ്രീധരനില്ലെന്ന് വ്യക്തമാക്കുന്നതാണ് അയാളുടെ പ്രതികരണങ്ങൾ. ശ്രീധരൻ മടങ്ങിയെത്തിയതറിഞ്ഞ് കാണാനെത്തുന്ന ആളുകളോട് അയാൾക്ക് ഒന്നും പറയാനില്ല. പഴയ നേതാവിനെ കാണാൻ എത്തിയ ആളുകൾക്ക് മുന്നിലിരുന്ന അയാളുടെ മുഖത്ത് തികഞ്ഞ നിസ്സംഗ ഭാവമാണ്. അവർ  ആവേശത്തോടെ ചോദിക്കുന്ന ചോദ്യങ്ങൾ അയാൾ ശ്രദ്ധിക്കുന്നതേയില്ല. അയാളുടെ കണ്ണൊന്നു തിളങ്ങുന്നത് മുന്നിൽ നില്ക്കുന്ന പാവപ്പെട്ട ഒരാളുടെ പോക്കറ്റിലെ 10 രൂപ നോട്ടിൽ കണ്ണുടക്കുമ്പോഴാണ്. പോക്കറ്റിൻ കയ്യിട്ട് ആ നോട്ട് അയാളെടുക്കുന്നു. ആളുകളുടെ മധ്യത്തിലിരുന്ന് ശ്രീധരൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു.

ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകളിലൂടെ നിറയുന്ന ഭൂതകാലത്തിൽ ശ്രീധരൻ്റെയും പാർട്ടിയുടെയും ചടുലവും സജീവവുമായ കാലമാണ് തെളിയുന്നത്. രാത്രിയിലും ഉണർന്നു പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് ഫ്ലാഷ്ബാക്കുകളിൽ കാണുന്ന ഗ്രീധരൻ. പകലും ഉറങ്ങുകയാണ് മടങ്ങിയെത്തിയ ശ്രീധരൻ. ദുരൂഹമായ സാഹചര്യത്തിൽ ശ്രീധരൻ കൊല്ലപ്പെടുന്നു.  ശ്രീധരനെ കൊലപ്പെടുത്തിയത് 
ആരായിരിക്കും എന്നത് സിനിമയിൽ വ്യക്തമാക്കുന്നില്ല. ഏതു മികച്ച സിനിമയെയും പോലെ മുഖാമുഖവും പ്രേക്ഷകൻ്റെ മനസ്സിലാണ് വളരുന്നത്. ജനങ്ങൾക്ക് ആരാധിക്കാൻ ബിംബങ്ങൾ ആവശ്യമാണ്. സങ്കല്പങ്ങളിൽ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് ബിംബങ്ങൾ ചെയ്യുന്നത്. ശ്രീധരൻ ഒരു ബിംബമായി തന്നെ നില്ക്കുന്നതാകാം,  മനുഷ്യർ യാഥാർത്ഥ്യത്തിലേക്ക് കണ്ണു തുറക്കരുതെന്ന് നിർബ്ബന്ധമുള്ളവരുടെ താല്പര്യം. ശ്രീധരൻ ഒരു ബിംബമായിത്തന്നെ നില്ക്കണം എന്ന് ആഗ്രഹിക്കുന്നവരാകുമോ അയാളെ കൊലപ്പെടുത്തിയത്? സിനിമ ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല.

ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകളിലൂടെ നിറയുന്ന ഭൂതകാലത്തിൽ ശ്രീധരൻ്റെയും പാർട്ടിയുടെയും ചടുലവും സജീവവുമായ കാലമാണ് തെളിയുന്നത്. രാത്രിയിലും ഉണർന്നു പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് ഫ്ലാഷ്ബാക്കുകളിൽ കാണുന്ന ഗ്രീധരൻ. പകലും ഉറങ്ങുകയാണ് മടങ്ങിയെത്തിയ ശ്രീധരൻ. ദുരൂഹമായ സാഹചര്യത്തിൽ ശ്രീധരൻ കൊല്ലപ്പെടുന്നു.  ശ്രീധരനെ കൊലപ്പെടുത്തിയത് 
ആരായിരിക്കും എന്നത് സിനിമയിൽ വ്യക്തമാക്കുന്നില്ല. ഏതു മികച്ച സിനിമയെയും പോലെ മുഖാമുഖവും പ്രേക്ഷകൻ്റെ മനസ്സിലാണ് വളരുന്നത്. ജനങ്ങൾക്ക് ആരാധിക്കാൻ ബിംബങ്ങൾ ആവശ്യമാണ്. സങ്കല്പങ്ങളിൽ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് ബിംബങ്ങൾ ചെയ്യുന്നത്. ശ്രീധരൻ ഒരു ബിംബമായി തന്നെ നില്ക്കുന്നതാകാം,  മനുഷ്യർ യാഥാർത്ഥ്യത്തിലേക്ക് കണ്ണു തുറക്കരുതെന്ന് നിർബ്ബന്ധമുള്ളവരുടെ താല്പര്യം. ശ്രീധരൻ ഒരു ബിംബമായിത്തന്നെ നില്ക്കണം എന്ന് ആഗ്രഹിക്കുന്നവരാകുമോ അയാളെ കൊലപ്പെടുത്തിയത്? സിനിമ ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല.

മുഖാമുഖം ഒരു കമ്യൂണിസ്റ്റു വിരുദ്ധ ചിത്രമോ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെക്കുറിച്ചുള്ള ചിത്രം പോലുമോ അല്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച ഒരാളെ മുഖ്യകഥാപാത്രമാക്കിയ സിനിമ എന്ന നിലയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം കൂടി വിഷയമാകുന്ന സിനിമയാണ് മുഖാമുഖം എന്ന വസ്തുത നിഷേധിക്കാനാവില്ല. ഒരു ചരിത്ര സിനിമയോ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ വിശകലന വിധേയമാക്കുന്ന രാഷട്രീയ സിനിമയോ അല്ല മുഖാമുഖം എന്നാകും അടൂർ ഗോപാലകൃഷ്ണൻ ഉദ്ദേശിച്ചത്.

നിരന്തരം മദ്യപിക്കുകയാണ് മടങ്ങിയെത്തിയ ഗ്രീധരൻ, ഉറങ്ങുക എന്നതൊഴികെ ചെയ്യുന്ന ഒരേ ഒരു കാര്യം. തൻ്റെ ഭാര്യയല്ലാത്ത ഒരു സ്ത്രീയുമായി ശ്രീധരന് സംശയകരയെ എന്തോ ബന്ധമുണ്ടാടായിരുന്നു എന്നതിൻ്റെ സൂചനകളുമുണ്ട്. സർവ്വഗുണസമ്പന്നനും സദാചാര തല്പരനുമായ നേതാവ് എന്ന സങ്കല്പത്തിന് ഇണങ്ങുന്നതല്ല ശ്രീധരൻ്റെ മദ്യപാനവും സ്ത്രീബന്ധവും. ഓർമ്മകളിലെ സങ്കല്പങ്ങളും ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല.

ഭൂതകാലത്തിൻ്റെ നന്മകളെക്കുറിച്ച് ഓർത്തു പുളകം കൊള്ളുകയും വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ വെറും കാഴ്ചക്കാരായി നിഷ്ക്രിയരായി കഴിയുകയും ചെയ്യുന്ന ജനങ്ങൾ ഭൂതകാലത്തിൽ നിന്ന് സൃഷ്ടിച്ചെടുത്ത ബിംബമാണ് ശ്രീധരൻ. മുമ്പൊരു കാലത്ത് ജനങ്ങൾക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച അയാൾ കാലാന്തരത്തിൽ പാടേ മാറി മറ്റൊരു മനുഷ്യനായിരിക്കുന്നു. അയാൾ ഇനിയും തങ്ങളെ നയിക്കുമെന്ന് ജനങ്ങൾ വെറുതേ സ്വപ്നം കാണുന്നു. ആ ബിംബം തകർന്നു പോയി എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ല.

അടൂർ ഗോപാലകൃഷ്ണൻ്റെ എല്ലാ ചിത്രങ്ങളെയും പോലെ തന്നെ സാങ്കേതികമായി പിഴവില്ലാത്തതാണ് മുഖാമുഖവും. സിനിമാ നടനല്ലാത്ത പി.ഗംഗാധരൻ നായരാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിലകൻ, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, കരമന ജനാർദ്ദനൻ നായർ, അശോകൻ, കൃഷ്ണൻകുട്ടി നായർ തുടങ്ങി പ്രമുഖരായ നടീനടന്മാരാണ് അഭിനേതാക്കൾ. പതിവുപോലെ എല്ലാവരും സംവിധായകൻ്റെ കയ്യിലെ കൃത്യമായ ഉപകരണങ്ങൾ

by T K Vinodan

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE