Home News ജനുവരി അഞ്ചു മുതൽ അൻപതു ശതമാനം ആളുകളെ കയറ്റി തിയേറ്റർ തുറക്കാം

ജനുവരി അഞ്ചു മുതൽ അൻപതു ശതമാനം ആളുകളെ കയറ്റി തിയേറ്റർ തുറക്കാം

0

അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമ ഹാളുകളും തിയേറ്ററുകളും ജനുവരി അഞ്ചു മുതൽ വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അൻപതു ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന നിബന്ധനയോടെ ആണ് സർക്കാർ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കുവേങ്കിലും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കില്ല. 

ജനുവരി 13ന് റിലീസ് ചെയ്യുന്ന മാസ്റ്റർ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഇതോടുകൂടി ഉറപ്പായിരിക്കുകയാണ്. മറ്റു മലയാള സിനിമകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദൃശ്യം 2 ന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപനത്തിനു തൊട്ട് പിന്നാലെയാണ് തീയറ്റർ തുറക്കുന്നതിന്റെ പ്രഖ്യാപനം. മോഹൻലാലിൻറെ മരയ്ക്കാർ, മമ്മൂട്ടിയുടെ വൺ , ദുല്ഖറിന്റെ കുറുപ്പ് എന്നിവ റിലീസ് പ്രതീക്ഷിക്കുന്ന മലയാള സിനിമകളാണ്. മുഖ്യമന്ത്രി നടത്തിയ കേരള പര്യടനത്തിൽ തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം ചലച്ചിത്രപ്രവർത്തകർ ഉന്നയിച്ചിരുന്നു. ബാറുകളും സ്കൂളുകളും തുറന്നിട്ടും തിയേറ്ററുകൾ മാത്രം അടച്ചിടുന്നതിനെതിരെ സിനിമാപ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നതായി സിനിമ വാർത്തകൾ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE