Home News ദൃശ്യം 2 ഒ.ടി.ടി റിലീസിലേക്ക്

ദൃശ്യം 2 ഒ.ടി.ടി റിലീസിലേക്ക്

0

ഏറെ പ്രേതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായ ദൃശ്യം 2 വിന്റെ ടീസർ പുറത്ത് വിട്ടു. ഒ.ടി.ടി ഫ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിൽ ദൃശ്യം 2 റിലീസ് ചെയ്യും. ദൃശ്യം 2 വിന്റെ ആഗോള പ്രീമിയർ തങ്ങൾ വഴിയാണെന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചു.


2013 പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം കോവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. മീന, അൻസിബ ഹസൻ, എസ്തർ അനിൽ തുടങ്ങിയ ആദ്യഭാഗത്തെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തിൽ ആദ്യഭാഗങ്ങളിൽ ഇല്ലാതിരുന്ന ഗണേഷ് കുമാർ, മുരളി ഗോപി, സായ്കുമാർ തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജിത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അർഫാൻ അയൂബ് സംഗീതം അനിൽ ജോൺസൺ.


ലോകമെമ്പാടും 50 കോടിയിലധികം ബോക്സോഫീസ് കളക്ഷനുമായി 2013 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയാണ് ദൃശ്യം. ചൈനീസ് ഉൾപ്പടെയുള്ള മറ്റ് ഭാഷകളിലെ റീമേക്കുകൾ ഇതിന് പ്രചോദനമായി. കൊലപാതകം മറിച്ച് വെക്കാൻ ശ്രമിക്കുന്ന ഒരു പിതാവിന്റെ ശ്രമങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഈ ചിത്രം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE