Home News കൺഫെഷൻസ് ഓഫ് എ കുക്കു; ഇത് യഥാർത്ഥ ജീവിതകഥ

കൺഫെഷൻസ് ഓഫ് എ കുക്കു; ഇത് യഥാർത്ഥ ജീവിതകഥ

0

ഐ വണ്ടർ വൈ എന്ന രാജ്യാന്തര തലത്തിൽ അനുമോദിക്കപെട്ട ചിത്രത്തിന്റെ സംവിധായകനായ ജയ് ജിതിൻ സംവിധാനം നിർവഹിക്കുന്ന ‘കൺഫെഷൻസ് ഓഫ് എ കുക്കു’ എന്ന ചിത്രം റിലീസിന് തയ്യാറായി.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ ആത്മഹത്യയും ബാല പീഡനവും പ്രമേയം ആക്കിയിട്ടുള്ള ഈ ചിത്രത്തിൽ സ്വന്തം വീടുകളിൽ പോലും സംഭവിക്കുന്ന പീഡനങ്ങൾ ശക്തമായി തന്നെ അവതരിപ്പിക്കുന്നു. ഷൂട്ട് പൂർത്തിയായ ഈ സിനിമ ട്വന്റി ത്രീ ഫീറ്റിന്റെ ബാനറിൽ അർജുൻ രവീന്ദ്രനാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ ദിനേശ് നീലകണ്ഠൻ സംഗീതം അലോഷ്യ പീറ്റർ എന്നിവർ നിർവഹിക്കുന്നു. ദുർഗ കൃഷ്ണ, അർജുൻ നന്ദകുമാർ, നെഹ്റിൻ നവാസ്, പ്രാർത്ഥനാ സന്ദീപ്, അഭിജ ശിവകല എന്നീ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം റിലീസിന് തയ്യാറായി. നടൻ ടോവിനോ തോമസാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർപുറത്തു വിട്ടത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE