Home News ആവേശത്തോടെ പോസ്റ്റർ പങ്കുവെച്ച് വിജയസേതുപതി; മാസ്റ്റർ റിലീസ് ജനുവരി 13 ന്

ആവേശത്തോടെ പോസ്റ്റർ പങ്കുവെച്ച് വിജയസേതുപതി; മാസ്റ്റർ റിലീസ് ജനുവരി 13 ന്

0

മാസ്റ്റർ സിനിമയുടെ എല്ലാ ഭാഷയിലെയും പോസ്റ്റർ പങ്കുവെച്ച് വിജയ് സേതുപതി. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന മാസ്റ്റർ ജനുവരി 13 ന് തീയേറ്ററുകളിലെത്തും. കൈയ്തിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാളവിക മോഹനനാണ് നായിക.മുൻപ് രജനികാന്ത്, മാധവൻ തുടങ്ങിയ താരങ്ങളോടൊപ്പമെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സേതുപതിക്ക് അപ്പോഴുള്ളതിനേക്കാൾ ആവേശമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മാസങ്ങളായി ആരാധകർ കാത്തിരിക്കുന്ന മാസ്റ്റർ എന്ന ചലച്ചിത്രത്തിലെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിജയ് സേതുപതി പങ്കുവെച്ചിട്ടുള്ളത്.

ചെറിയ സമയത്തിനുള്ളിൽ വലിയ ജനസ്വീകാര്യത നേടിയ ഒരു നടനാണ് വിജയസേതുപതി. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നടയിലും വിജയസേതുപതിക്ക് ഒട്ടേറെ ആരാധകരുണ്ട്. താരത്തിന് ആരാധകരോടുള്ള പ്രതികരണം വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മാർക്കോണി മത്തായി എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോൾ ആരാധകർ അദ്ദേഹത്തെ കാണാൻ വന്നിരുന്നു. അന്ന് ആരാധകരെയെല്ലാവരേയും നൻപൻ എന്ന് വിളിച്ചാണ് അദ്ദേഹം സ്വീകരിച്ചത്. എല്ലാവരോടൊപ്പവും ഫോട്ടോ എടുക്കുമ്പോൾ താരം ആലിംഗനം ചെയ്യുന്നതും കാണാമായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ വിജയസേതുപതിയുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വിജയുടെ പോലെതന്നെ അതേ താരമൂല്യം വിജയസേതുപതിക്ക് കേരളത്തിലുണ്ട് എന്നതുകൊണ്ടുതന്നെ വിജയും വിജയ് സേതുപതിയും ഒത്തുചേരുന്ന മാസ്റ്റർ എന്ന ചലച്ചിത്രം വലിയ സ്വീകാര്യത നേടും എന്നതിൽ തർക്കമില്ല. കൂടാതെ കേരളത്തിലുള്ള നല്ല വിതരണകമ്പനികളിലൊന്നായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് മാസ്റ്റര്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ വിജയ് ചിത്രം ബിഗിലും ഇവര്‍ കേരളത്തില്‍ എത്തിച്ചിരുന്നു.

മക്കൾ സെൽവം എന്ന അറിയപ്പെടുന്ന വിജയ് സേതുപതി 2004 മുതൽ ചെറിയ വേഷങ്ങളിൽ സിനിമയിൽ അഭിനയിച്ചിരുന്നു. ‘സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന്’ (2010) എന്ന ചിത്രത്തിലൂടെ ആണ് നായകനായി എത്തിയത്. 96, സേതുപതി, നാനും റൗടിതാ, സൂപ്പർ ഡീലക്സ് തുടങ്ങിയ ചിത്രകളിലൂടെ വിജയ് സേതുപതി സിനിമ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളത്തിൽ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു, എന്നാൽ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE