Home News ചാർളിയും ടെസ്സയും ഇനി തമിഴിൽ; റിലീസിനൊരുങ്ങി ‘മാര’

ചാർളിയും ടെസ്സയും ഇനി തമിഴിൽ; റിലീസിനൊരുങ്ങി ‘മാര’

0

ആർ മാധവൻ അഭിനയിച്ച തമിഴ് ചിത്രം ‘മാര’ ജനുവരി എട്ടിന് O. T. T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. മാർട്ടിൻ പ്രകാശ് സംവിധാനം ചെയ്ത 2015-ലെ ദുൽഖർ സൽമാനും പാർവ്വതിയും അഭിനയിച്ച മലയാള ചലച്ചിത്രം ചാർലിയുടെ തമിഴ് റീമേക്കാണ് ഈ ചിത്രം. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് മാരനിലെ നായികമാർ.

പാർവതിയുടെ കഥാപാത്രമായ ടെസ്സയയി ശ്രദ്ധ ശ്രീനാഥുംഅപർണ ഗോപിനാഥിന്റെകഥാപാത്രമായി ശിവദയുംഎത്തുന്നു. കല്പനയുടെ കഥാപാത്രമായി അഭിരാമിയും ചിത്രത്തിൽ വേഷമിടുന്നു. മാര സംവിധാനം ചെയ്യുന്നത് കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുമാറാണ്. പ്രമോദ് ഫിലിംസിന്റെ പ്രേദീപ് ചക്രവർത്തിയുംശ്രുതി നല്ലപ്പയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗിബ്രാനാണ്. കാർത്തിക് മുത്തുകുമാർ, ദിനേശ് കൃഷ്ണൻ എന്നിവരാണ് ഛായാഗ്രാഹകർ. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ്. ചാർലി യുടെ മറാത്തി റീമേക് കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE