Home News മമ്മൂട്ടിയെ സന്ദർശിച്ച് നിയുക്ത കൊച്ചി മേയർ

മമ്മൂട്ടിയെ സന്ദർശിച്ച് നിയുക്ത കൊച്ചി മേയർ

0

കൊച്ചി നഗരത്തിന് നിയുക്ത മേയർ അനിൽകുമാർ മലയാളത്തിലെ മഹാനടൻ മമ്മൂട്ടിയുമായി ചർച്ച നടത്തി. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് അനിൽകുമാർ അദ്ദേഹത്തെ കണ്ടത്. പദവി ഏൽക്കാൻ പോകുന്നതിനു മുന്നോടി ആയിട്ടായിരുന്നു കൂടികാഴ്ച. മമ്മൂട്ടിയുടെ വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ ബിന്ദു പീതാംബരൻ കൂടെയുണ്ടായിരുന്നു. ഒട്ടേറെ കാര്യങ്ങൾ മമ്മൂട്ടിയുമായുള്ള സംസാരത്തിൽ വിഷയമായി എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി അദ്ദേഹത്തിന്റെ കൂടി നഗരമാണ്, പോയി കണ്ടു അനുഗ്രഹം വാങ്ങിയെന്ന് അനിൽകുമാർ പ്രതികരിച്ചു.മുണ്ടും ജുബ്ബയും ആയിരുന്നു മമ്മൂട്ടിയുടെ വേഷം. വ്യത്യസ്തമായ ലുക്കിൽ ആയിരുന്നു താരം. അനിൽകുമാർ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ഫോട്ടോയും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഫെയ്സ്ബുക്കിൽ അനിൽകുമാർ കുറിചതിങ്ങനെ:

“മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക്‌ ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയർ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങൾക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സ. CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എ​െൻറ പഴയ സഹപ്രവർത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹൻ സിനുലാലു ഈ വേളയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂർവമായ നന്ദി’. – അനിൽ കുമാർ ഫേസ്​ബുക്കിൽ കുറിച്ചു.”

കോവിഡ് കാലത്ത് മാസങ്ങളോളം വീട്ടിൽ തന്നെ കഴിഞ്ഞ മമ്മൂട്ടി ഒരു താടിയും മുടിയും നീട്ടി വളർത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു ഇപ്പോൾ കൊച്ചി മേയറോടൊപ്പമുള്ള വെള്ള മുണ്ടും ജുബയും ധരിച്ചുള്ള പുതിയ ഭാവത്തിലുള്ള ഈ ചിത്രവും ആരാധകർക്കിടയിൽ ഏറേ ചർച്ചയായിരിക്കുകയാണ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE