Home News സെൻസർ ബോർഡ് അംഗത്തിനെതിരെ ആര്യാടൻ ഷൗക്കത്ത്

സെൻസർ ബോർഡ് അംഗത്തിനെതിരെ ആര്യാടൻ ഷൗക്കത്ത്

0

വർത്തമാനം സിനിമയുടെ പ്രദർശനാനുമതി സെൻസർ ബോർഡ് നിക്ഷേധിച്ച തീരുമാനത്തിനെതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് തിരക്കഥാകൃത്തും നിർമാതാവുകൂടിയായ ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ്‌ അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
ചലച്ചിത്രത്തിന്റെ കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോർഡ്ആയി സെൻസർബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമർശിച്ചു. സിനിമാ പ്രവർത്തകർ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യമാണിത്. സാംസ്‌കാരിക അടിയന്തിരാവസ്ഥ രൂപപെടുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർഥ് ശിവ സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ പാർവതി തിരുവൊത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉപരിപഠനത്തിനായി കേരളത്തിൽ നിന്നും ഡൽഹിയിൽ എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാർവതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെ
സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ പറഞ്ഞത് ഇന്ന് ഞാൻ സെൻസർ ബോര്‍ഡ് അംഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദലിത് ,മുസ്‍ലിം പീഡനമായിരുന്നു വിഷയം. ഞാൻ അതിനെ
എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.
ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശവിരുത്ഥമാകുന്നതെന്നും തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടൻ ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE