Home News കറുപ്പിൽ തിളങ്ങി താരരാജാക്കന്മാർ

കറുപ്പിൽ തിളങ്ങി താരരാജാക്കന്മാർ

0

പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് വേറിട്ട ഒരു ഗെറ്റപ്പിൽ. വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള ചിത്രവുമായി സമൂഹമാധ്യമങ്ങളിൽ തരംഗമായ മലയാളത്തിന്റ പ്രിയ താരം മമ്മൂട്ടി നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയത് കറുത്ത വേഷത്തിൽ.

മീശ പിരിച്ച് കറുത്ത കുർത്തയണിഞ്ഞെത്തിയ താരത്തിനൊപ്പം എത്തിയ നിർമ്മാതാവ് ആന്റോ ജോസഫ് കറുപ്പ് വസ്ത്രത്തിലെത്തിയത് കൗതുക കാഴ്ചയായിരുന്നു. തൂവെള്ള മുണ്ടും ഷർട്ടും അണിഞ്ഞാണ് സാധാരണ ആന്റോ ജോസഫിനെ കാണാറുള്ളത്. മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിൽ ലാലേട്ടൻ അണിഞ്ഞിരുന്നതും കറുപ്പുനിറം തന്നെയായിരുന്നു. കറുത്ത സ്യൂട്ട് അണിഞ്ഞാണ് മോഹൻലാൽ വിവാഹവിരുന്നിൽ പങ്കെടുത്തത്. കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ തുടങ്ങിയശേഷം മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന ഒരു പൊതുചടങ്ങ് എന്ന നിലയിലും ശ്രദ്ധേയമായിരുന്നു വിവാഹചടങ്ങ്.

സിനിമയിലെ സഹപ്രവർത്തകർക്കായി ഡിസംബർ 28 ന് പ്രത്യേകം വിരുന്നൊരുക്കിയ ആന്റണി പെരുമ്പാവൂർ തെരഞ്ഞെടുത്ത അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. മോഹൻലാൽ കുടുംബസമേതം വിവാഹചടങ്ങിൽ ആദ്യാവസാനം വരെ സജീവമായിരുന്നു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മലയാള സിനിമയിൽ ചിത്രീകരണങ്ങൾ തകൃതിയായി നടക്കുമ്പോൾ മമ്മൂട്ടി ഇനിയും സിനിമ ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയിട്ടില്ല. ഡിസംബർ 28 നാണ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയും ചക്കിയത്ത് ഡോ.വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിലും തമ്മിലുള്ള വിവാഹം നടന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE