Home Reviews ദി സ്പൈ: സീരീസ് ബുക്കിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുന്ന ഒരു വെബ് സീരീസ്

ദി സ്പൈ: സീരീസ് ബുക്കിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുന്ന ഒരു വെബ് സീരീസ്

0

മൊസാദ് എന്നാ ഇസ്രായേലി ചാര സംഘടനെയേപറ്റിയും അവരുടെ ഓപ്പറേഷനുകളെയും പറ്റി അറിവുള്ള അല്ലെങ്കില്‍ അറിയാന്‍ താല്പര്യം ഉള്ള ആള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ സീരീസ് ഒരിക്കലും നഷ്ടപ്പെടുത്തരുത് 

Mossad: The Greatest Missions of the Israeli Secret Service. എന്ന ബുക്ക് വായിച്ചപ്പോൾ അതിൽ പറഞ്ഞിരുന്ന ഓരോ മിഷൻസ് ഒക്കെ ഒരു ത്രില്ലർ സിനിമ കാണുന്നതിനേക്കാൾ ആക്സംക്ഷയോടെ ആണ് ഞാന്‍ വായിച്ചു തീർത്തത്. അതില്‍ ഒരു അധ്യായം ആയ എലി കോഹന്റെ ജീവിതം ആണ് ഈ സീരീസ്‌നു ആധാരം.

1 9 6 1 കാലഘട്ടത്തിൽ മൊസ്സാദിന് വേണ്ടി സിറിയയിൽ ചെന്ന് പ്രവർത്തിച്ച സ്പൈ ആണ് ഏലി കോഹൻ .അദ്ദേഹം സിറിയയിൽ എല്ലാവര്ക്കും വിശ്വസ്തതൻ ആയിത്തീരുകയും ,അവിടുത്തെ മന്ത്രി പദവിയിൽ വരെ എത്തി ചേരുകയും ചെയ്തു.

പക്ഷേ അവസാന നിമിഷം വിവരങ്ങൾ ചോർന്നു കിട്ടിയ സിറിയൻ ആർമി ഇദ്ദേഹത്തിന്റെ മുറിയിലേക്ക് ഓടിക്കയറി കയ്യോടെ അറെസ്റ് ചെയ്തു.പിന്നീട് തൂക്കി കൊള്ളുകയാണ് ഉണ്ടായത്.ഇദ്ദേഹം ഇപ്പോഴും ഇസ്രായേലിൽ ഒരു വീര പുരുഷൻ ആയി ആരാധിക്കപ്പെടുന്നു.

ഇതിൽ പറഞ്ഞിരിക്കുന്ന മറ്റൊരു മിഷൻ മ്യൂനിച് എന്ന പേരിൽ സാക്ഷാൽ സ്റ്റീവൻ സ്പിൽബെർഗ് സിനിമ ആക്കിയിട്ടുണ്ട്.പക്ഷെ ആ ബുക്കിനേക്കാൾ ആസ്വാദ്യകരം ആയി തോന്നിയില്ല സിനിമ . പക്ഷെ The Spy എന്ന ഈ സീരീസ് ബുക്കിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ഏറ്റവും പ്രധാനം ആയി പറയേണ്ടത് നായകൻ ആയി അഭനയിച്ചിരിക്കുന്ന Sacha Baron Cohenറെ പ്രകടനം അസാധാരണം എന്ന് മാത്രമേ പറയാനുള്ളൂ. ബാക്കി ഉള്ള കഥാ പാത്രങ്ങൾ എല്ലാവരും നന്നായി അഭിയിച്ചിരിക്കുന്നു 

എം മനോജ് കുമാർ 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE