Home News “എക്സ് ആൻഡ് വൈ” സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്ന ഹ്രസ്വചിത്രം.

“എക്സ് ആൻഡ് വൈ” സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്ന ഹ്രസ്വചിത്രം.

പലതരം അന്വേഷങ്ങളുടെ ആകെ തുകയാണ് ജീവിതമെന്നത് ഒരുപാട് പേർ നിരീക്ഷിച്ചിട്ടുണ്ട്. അവനവനെ അറിയാനുള്ള കൊതി കൊണ്ട് ഇറങ്ങിത്തിരിച്ചവരിൽ ഒരുപാടു പേർ അവർ ഉയർത്തിയ പുതിയ ബോധ്യങ്ങൾ കൊണ്ട് ഇപ്പോഴും നമുക്കിടയിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇവിടെയാണ് ഇവാൻ റമദാൻ സംവിധാനം ചെയ്ത “എക്സ് ആൻഡ് വൈ” എന്ന ഷോർട്ട് ഫിലിം പ്രസക്തമാകുന്നത്.മായ എന്നത് ഇന്ത്യൻ ഫിലോസഫിയുടെ അണിക്കല്ലുകളിൽ ഇന്നും സംവാദവിഷയമാകുന്ന വിഷയമാണ്.

ആരുടെ സ്വപ്നമാണ് ഞാൻ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകാത്തവർ കുറവാകും. അവനവനെ വേട്ടയാടുന്ന സ്വപ്നങ്ങളെക്കുറിച്ച് വളരെ മനോഹരമായ് സംസാരിക്കുന്ന കുഞ്ഞു സിനിമയാണ് “എക്സ് ആൻഡ് വൈ” . സമൂഹത്തിൽ താൻ ആരായിത്തീരണം എന്ന ഒരാഗ്രഹത്തെ ഒരു മനുഷ്യനെ വെച്ചു കൊണ്ടാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്.

നിരന്തരമായ് തന്റെ സ്വകാര്യതകളിൽ അലോസരമുണ്ടാക്കുന്ന യാഥാർത്ഥ്യത്തെ അയാൾക്ക് തിരിച്ചറിയാനാകുന്നില്ല.ഒഴിവാക്കാനാവാത്ത ആ പിൻതുടരലിനെ പരിഹരിക്കാൻ അയാൾ പല വഴികൾ തേടുന്നു.കൂടുതൽ ആശയക്കുഴപ്പങ്ങളിലേക്ക് എത്തുന്നതല്ലാതെ സ്വന്തം സ്പന രൂപത്തിൻ്റെ സത്യം തിരിച്ചറിയാൻ അയാൾ വൈകുന്നു. ഒടുക്കം കെട്ടുകഥ പോലെ നീണ്ട ഒരു പിൻതുടരലിൻ്റെ ഒടുക്കം കാഴ്ച്ചക്കാരൻ ആ സത്യത്തിന്റെ മുമ്പിൽ അന്തം വിട്ടു നിൽക്കുന്നു.

മനോഹരമായ രംഗങ്ങളും ഭ്രമാത്മകമായ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് ഈ കുഞ്ഞ് സിനിമ. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്നുവരുന്ന ആഖ്യാനം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ബാനർ-ഗുഡ് വിൽ എന്റർടൈൻമെന്റ്, സന്തോഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സംവിധാനം- ഇവാൻ റമദാൻ, ക്യാമറ -നാഷ് റിക്സിൻ, രചന-ശരൺ രാജ്, ഇവാൻ റമദാൻ, കഥ- രാജീവ് പാളയം, ആർട്ട്- ധനരാജ് ബാലുശ്ശേരി ,പശ്ചാത്തലസംഗീതം ഷിംജിത്ത് ശിവം, എഡിറ്റർ -മോജി വർഗീസ്, ഡിസൈൻ-ഗോഗുൽ കൃഷ്ണ കൂടാതെ, സുമേഷ് മാലിനി, സിക്കന്തർ , ദിവ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE