Home News അനശ്വരനായ കഥാകാരൻ പൊൻകുന്നം വർക്കിയുടെ പ്രശസ്തമായ ചെറുകഥ “ശബ്ദിക്കുന്ന കലപ്പ’യ്ക്ക് ചലച്ചിത്രാവിഷ്ക്കാരം ഒരുങ്ങി:ജയരാജ് സംവിധാനം

അനശ്വരനായ കഥാകാരൻ പൊൻകുന്നം വർക്കിയുടെ പ്രശസ്തമായ ചെറുകഥ “ശബ്ദിക്കുന്ന കലപ്പ’യ്ക്ക് ചലച്ചിത്രാവിഷ്ക്കാരം ഒരുങ്ങി:ജയരാജ് സംവിധാനം

പൊൻകുന്നം വർക്കി രചിച്ച പ്രശസ്തമായ മലയാള കഥ ശബ്ദിക്കുന്ന കലപ്പയെ ആസ്പദമാക്കി എം. ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ശബ്ദിക്കുന്ന കലപ്പ. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് 1 ന് റൂട്സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം ആണ് ഇതിൻ്റെ ഇതിവൃത്തം. കര്‍ഷകനും ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ. ദേശീയ അവാര്‍ഡ് ജേതാവ് നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ വർഷം തന്നെ തിരുവനന്തപുരം ഹ്രസ്വ ചലച്ചിത്രോത്സവത്തിലും ഈ ചിത്രം പ്രദർശനത്തിന് തെരഞ്ഞെടുത്തിരുന്നു. www.rootsvideo.com എന്ന വെബ്സൈറ്റിലൂടെ ഈ ചിത്രം ആസ്വദിക്കാംഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. പ്രാരബ്ധങ്ങൾ മുറുകിയപ്പോൾ ഔസേഫിന് കണ്ണനെ വിൽക്കേണ്ടിവന്നു. പിന്നീട് അടിയന്തരാവശ്യങ്ങൾപോലും മാറ്റിവച്ച്, അറവുശാലയിൽനിന്ന് ഔസേഫ് കണ്ണനെ രക്ഷിക്കുന്നു.


പൊൻകുന്നം വർക്കി രചിച്ച മലയാള കഥയാണ് ശബ്ദിക്കുന്ന കലപ്പ നവോത്ഥാനകാല മലയാള സാഹിത്യത്തിലെ ഉജ്ജ്വല രചനകളിലൊന്നാണിത്.രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും യക്ഷികളുടെയും കഥകൾ മാത്രം വിഷയമായിരുന്നപ്പോൾ കർഷകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ശബ്ദിക്കുന്ന കലപ്പ അക്കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 18 ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ജർമൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള ചെറുകഥയാണിത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE